യു എ ഇ : യു എ ഇയില്‍ മനുഷ്യാവകാശം സംരക്ഷിക്കാനും കള്ളപ്പണ ഇടപാട് തടയാനും പുതിയ സംവിധാനം.ഇതിനായി ഏഴ് പുതിയ അതോറിറ്റികള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമാണ് ഫെഡറല്‍ സംവിധാനത്തിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. മനുഷ്യാവകാശരംഗത്ത് രാജ്യത്തിെന്റ റാങ്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നല്‍കിയത്.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ തുടങ്ങുന്ന എക്സിക്യൂട്ടിവ് ഓഫിസ് വിദേശകാര്യ മന്ത്രാലയത്തിന് കീഴിലായിരിക്കും. അഹമ്മദ് ബെല്ഹൂലിന്റെ നേതൃത്വത്തില്‍ നാഷനല്‍ എന്റര്‍പ്രണര്‍ഷിപ് കൗണ്‍സില്‍ ആരംഭിക്കും. സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ കൗണ്‍സില്‍. ദേശീയ ധനകാര്യ നയങ്ങളെ ഏകോപിപ്പിക്കുന്നതിന് മറ്റൊരു കൗണ്‍സില്‍ കൂടി മന്ത്രിസഭ പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി പുതിയ നടപടികളും പ്രധാനമന്ത്രി മന്ത്രിസഭ യോഗത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.