സുഹൃത്തിന്റെ റഷ്യക്കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്ത കേണൽ അറസ്റ്റിൽ

കാണ്‍പൂര്‍: സുഹൃത്തിന്റെ റഷ്യന്‍ വംശജയായ ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ കരസേനയിലെ കേണല്‍ അറസ്റ്റില്‍. ചൊവ്വാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേണല്‍ നീരജ് ഗെലോട്ട് ആണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റ് ഒഴിവാക്കാന്‍ അജ്ഞാത സ്ഥലത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് (ഈസ്റ്റ്) രാജ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം കേണല്‍ നീരജ് ഗെലോട്ടിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മെസ്സിന് സമീപം മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഇയാള്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് കന്റോണ്‍മെന്റ് സര്‍ക്കിള്‍ അഡീഷണല്‍ സൂപ്രണ്ട് നിഖില്‍ പതക് പറഞ്ഞു.
ഞായറാഴ്ചയാണ് സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതായി കോണലിനെതിരെ പരാതി ലഭിച്ചത്. ആര്‍മി ഉദ്യോഗസ്ഥനായ യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് കേണലിനെതിരെ പരാതി നല്‍കിയത്.
സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പാര്‍ട്ടിക്കിടെയാണ് കേണല്‍ തന്റെ ഭാര്യ ബലാത്സംഗം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്. റഷ്യന്‍ വംശജയായ ഭാര്യ 10 വര്‍ഷമായി ഇന്ത്യയിലാണ് താമസിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
പാര്‍ട്ടിക്കിടെ തനിക്ക് നല്കിയ മദ്യത്തില്‍ മറ്റെന്തോ ലഹരി വസ്തുക്കള്‍ ചേര്‍ത്തിരുന്നെന്നും അത് കഴിച്ച് താന്‍ അബോധാവസ്ഥയിലായെന്നും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കി. ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ച യുവതിയെ കേണല്‍ ആക്രമിച്ചെന്നും ആരോപണമുണ്ട്.
There are no comments at the moment, do you want to add one?
Write a comment