മന്ത്രി എംഎം മണിയുടെ മകൾ സതി കുഞ്ഞുമോന് തെരഞ്ഞെടുപ്പിൽ ജയം

December 16
07:16
2020
ഇടുക്കി: മന്ത്രി എംഎം മണിയുടെ മകള്‍ സതി കുഞ്ഞുമോന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയം.രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നാണ് സതി വിജയിച്ചത്.
എം എം മണിയുടെ മൂത്ത മകളാണ് സതി. ഇത് മൂന്നാം തവണയാണ് സതി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റുമായിട്ടുണ്ട്.
വീട് ഉള്‍പ്പെടുന്ന എന്‍ ആര് സിറ്റി രണ്ടാം വാര്‍ഡില്‍ നിന്ന് രണ്ട് തവണ ജനവിധി നേടിയ സതി ഇക്കുറി രാജാക്കാട് പഞ്ചായത്തിലെ ടൗണ്‍ ഭാഗം ഉള്‍പ്പെടുന്ന ഏഴാം വാര്‍ട്ടില്‍ നിന്നാണ് മത്സരിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം വി എ കുഞ്ഞുമോനാണ് സതിയുടെ ഭര്‍ത്താവ്.
There are no comments at the moment, do you want to add one?
Write a comment