സൗദി അറേബ്യൻ എയർലൈൻസിന് പഞ്ചനക്ഷത്ര ബഹുമതി

December 14
08:33
2020
സൗദി : സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന് (സൗദിയ) പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ചു. ലോകമെമ്പാടുമുള്ള 600 വിമാന കമ്പനികളിലെ 10 ലക്ഷത്തിലധികം യാത്രക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് സൗദിയക്ക് ഈ ബഹുമതി.
സൗദിയ നടപ്പാക്കിയ സമഗ്ര പരിവര്‍ത്തന പദ്ധതി, മാനവ വിഭവശേഷി രംഗത്തെ പരിശീലനം, വ്യോമസേന രംഗത്തും സേവനരംഗത്തുമുള്ള വികസനം, ഇതിനെല്ലാം പുറമെ നിരവധി നേരിട്ടുള്ള വിമാന സര്‍വിസുകള്‍ ആരംഭിച്ചത് തുടങ്ങിയവയെല്ലാം യാത്രക്കാരുടെ വോട്ടുകളില്‍ ക്രിയാത്മകമായി പ്രതിഫലിച്ചുവെന്ന് ഗതാഗത മന്ത്രിയും സൗദിയ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജി. സാലിഹ് അല്‍ജാസര്‍ പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment