നെജീരിയയിലെ സ്കൂളിൽനിന്ന് നാനൂറോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയിലെ സ്കൂളില്‍നിന്ന് നാനൂറോളം കുട്ടികളെ തട്ടിക്കൊണ്ടു പോയി. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ജന്മദേശമായ കനാര ജില്ലയിലെ കറ്റിസിനയിലാണ് സംഭവം. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികളും പൊലീസുമായി ആരമണിക്കൂറോളം ഏറ്റുമുട്ടലുണ്ടായി.
ആണ്‍കുട്ടികളുടെ ബോര്‍ഡിങ് സ്കൂളില്‍ ആക്രമണം നടന്ന ദിവസം എണ്ണൂറിലധികം പേര് സ്കൂളിലുണ്ടായിരുന്നു. 336 കുട്ടികളെ കാണാതായിട്ടുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു. അക്രമി സംഘത്തിന്റെ കൈയില്‍നിന്നും രക്ഷപ്പെട്ടവരടക്കം 200 കുട്ടികള്‍ ശനിയാഴ്ച മടങ്ങിയെത്തിയെന്നാണഅ വിശദീകരണം. വെള്ളിയാഴ്ച രാത്രി 9.40ഓടെയായിരുന്നു ആക്രമണം.
തട്ടിക്കൊണ്ടുപോയ കുട്ടികളെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മാതാപിതാക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തങ്ങള്‍ തങ്ങളുടേതായ വഴി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. തട്ടിക്കൊണ്ടുപോകലിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. BringBackOurBoys എന്ന പേരില്‍ ഹാഷ്ടാഗ് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
പൊലീസ്, സൈന്യം, വ്യോമ സേന എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളെ രക്ഷിക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ബുഹാരി പറഞ്ഞു. ആക്രമികളുമായി ഏറ്റുമുട്ടല്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തട്ടിക്കൊണ്ടു പോയ കുട്ടികളുടെ കൃത്യം എണ്ണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനായി ശ്രമം തുടരുകയാണെന്നും കറ്റിസിന പൊലീസ് അറിയിച്ചു.
തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മേഖലയില്‍ ആക്രമണം പതിവാണ്. കഴിഞ്ഞ മാസം നിരവധി കര്‍ഷകരെയാണ് ബൊക്കോഹറാം ഭീകരര്‍ തലവെട്ടി കൊന്നത്.
There are no comments at the moment, do you want to add one?
Write a comment