മേൽശാന്തിക്കു കോവിഡ്; വാർത്ത വ്യാജമെന്ന് ഗുരുവായൂർ ക്ഷേത്രം

ഗുരുവായൂര്‍: മേല്‍ശാന്തിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും ക്ഷേത്രം അടച്ചുവെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ദേവസ്വം ചെയര്മാന് അഡ്വ.കെ.ബി. മോഹന്‍ദാസ്, അഡ്മിനിസ്ട്രേറ്റര്‍ ടി. ബ്രീജകുമാരി എന്നിവര്‍ അറിയിച്ചു.
ദിവസങ്ങള്‍ക്കു മുൻപ് ക്ഷേത്രത്തിലെ ഏതാനും ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഭക്തരെ നാലന്പലത്തിലേക്കു പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും കൊടിമരത്തിന് സമീപം നിന്നുള്ള ദര്‍ശനത്തിന് സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു. ഈ സ്ഥിതിയാണ് ഇപ്പോഴും തുടരുന്നത്. ഇതിനിടെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.
വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാനും അഡ്മിനിസ്ട്രേറ്ററും അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment