ഉത്ര വധക്കേസ്: പിതാവിന്റെയും സഹോദരന്റെയും സാക്ഷിവിസ്താരം പൂർത്തിയായി

കൊല്ലം: ഉത്ര വധക്കേസില്‍ പിതാവ് വിജയസേനന്റെയും സഹോദരന്റെയും സാക്ഷിവിസ്താരം ഇന്നലെ പൂര്‍ത്തിയായി. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിസ്താരം നടന്നത്. വീട്ടില്‍ സിസിടിവി ഉണ്ടായിട്ടും ഉത്ര കൊല്ലപ്പെടുന്ന സമയത്ത് അവ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്ന് ഉത്രയുടെ പിതാവ് മൊഴി നല്കി.
ക്യാമറ കേടായെന്നും അത് നന്നാക്കണമെന്നും പലതവണ സൂരജിനോട് പറഞ്ഞെങ്കിലും പിന്നീടാകട്ടെ എന്നായിരുന്നു സൂരജിന്‍്റെ മറുപടിയെന്നും സൂരജിന്റെ ഇടപാടില്‍ അടൂരില്‍ നിന്നുള്ള സുഹൃത്തുക്കളാണ് വീട്ടില്‍ അത് ഘടിപ്പിച്ചതെന്നും വിജയസേനന്‍ നല്കിയ മൊഴിയില്‍ പറയുന്നു.
സംഭവദിവസം സൂരജ് ഹാളിലാണ് കിടന്നതെന്ന പ്രതിഭാഗത്തിന്റെ ആരോപണം തെറ്റാണെന്നും ഉത്രയുടെ പിതാവ് പറഞ്ഞു. കൂടാതെ ഉത്രയ്ക്ക് ശാരീരിക ന്യൂനതകളൊന്നും ഇല്ലെന്ന ആരോപണം സാക്ഷികളായ ഇരുവരും കോടതിയില്‍ നിഷേധിച്ചു. ഈ മാസം 15ന് ഉത്രയുടെ അമ്മ മണിമേഖലയെ വിസ്തരിക്കും.
There are no comments at the moment, do you want to add one?
Write a comment