Asian Metro News

സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ ഈ മാസം പകുതിയോടെ പുനരാരംഭിക്കും

 Breaking News

സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ ഈ മാസം പകുതിയോടെ പുനരാരംഭിക്കും

സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ ഈ മാസം പകുതിയോടെ പുനരാരംഭിക്കും
December 04
09:13 2020

കൊച്ചി: ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതല്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഇപ്പോള്‍ റയില്‍വേ ബോഡിന്റെ സജീവ പരിഗണനയിലാണ്. എറണാകുളം -തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂര്‍ -തിരുവനന്തപുരം ഇന്റര്‍സിറ്റി, എറണാകുളം -കണ്ണൂര്‍ ഇന്റര്‍സിറ്റി, തിരുവനന്തപുരം- മധുര അമൃത, തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളാണ് അടുത്ത ഘട്ടത്തില്‍ പരിഗണിക്കുന്നത്.

കൊച്ചുവേളി -മൈസൂരു, എറണാകുളം -ഓഖ. തിരുവനന്തപുരം-ഇന്‍ഡോര്‍ എന്നീ ട്രെയിനുകളും പുതിയ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന.അതേസമയം, നഷ്ടത്തിലോടുന്ന ട്രെിനുകളുടെ കണക്കെടുപ്പും അധികൃതര്‍ തുടരുകയാണ്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment