തൃത്താലയിൽ HOPE പദ്ധതിക്കു തുടക്കമായി

പാലക്കാട് : തൃത്താലയിൽ HOPE പദ്ധതിക്കു തുടക്കം കുറിച്ചു. ലോകം വിജയിക്കുന്നവർക്കു മാത്രമുള്ളതല്ല, തോൽക്കുന്നവർക്കുകൂടിയുള്ളതാണ് എന്ന സന്ദേശവുമായാണ് ഹോപ്പ് പ്രവർത്തിക്കുന്നത്. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ പരാജയപ്പെടുന്നവരെയും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരെയും കണ്ടെത്തി പഠനത്തിലും തൊഴിലിലും പരിശീലനം നൽകുകയും ആത്മവിശ്വാസമുള്ളവരാക്കി മാറ്റുകയുമാണ് ലക്ഷ്യം. തൃത്താലയിലെയും കൊപ്പത്തെയും ജനമൈത്രി ബീറ്റ് ഓഫീസർമാരുടെ നേതൃത്വത്തിൽ തൃത്താല, കൊപ്പം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 9 കുട്ടികൾക്കാണ് പരുതൂർ പഞ്ചായത്തിലുള്ള ജീനിയസ് അക്കാദമിയിൽ ഹോപ്പ് പദ്ധതിയിലൂടെ പഠനത്തിന് അവസരമൊരുങ്ങുന്നത്. തൃത്താല ഇൻസ്പെക്ടർ ശ്രീ വിജയകുമാർ സാർ പദ്ധതി ഉൽഘാടനം ചെയ്തു. ഷെഹീർ മാഷ് സ്വാഗതം ആശംസിച്ചു സംസാരിച്ചു. ജീനിയസ് അക്കാദമി അധ്യാപകരായ അഷ്റഫ്, സിയാദ് ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഷിജിത്, ജിജോമോൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
There are no comments at the moment, do you want to add one?
Write a comment