മൂന്നു മുന്നണികൾക്കും ചുമര് എഴുതാൻ നൽകി പട്ടാമ്പിയിലെ പരിസ്ഥിതി പ്രവർത്തകൻ വനമിത്ര മോഹൻദാസ്

പാലക്കാട് / പട്ടാമ്പി : വോട്ട് അഭ്യർത്ഥിക്കാൻ കിട്ടുന്ന അവസരങ്ങൾ മത്സരിച്ച് ഉപയോഗപ്പെടുത്തുന്ന മുന്നണികൾക്കെല്ലാവർക്കും ഒന്നിച്ച് തന്റെ വീടിന്റെ മതിലിൽ ചുവരെഴുത്ത് നടത്താൻ വിട്ടുകൊടുത്ത് പാലക്കാട് പട്ടാമ്പിയിലെ പരിസ്ഥിതി പ്രവർത്തകൻ വനമിത്ര മോഹൻദാസ് ഇടിയത്ത്
പട്ടാമ്പി നഗരസഭ ഇരുപത്തിരണ്ടാം ഡിവിഷൻ നേതിരി മംഗലം റോഡിലാണ് തെരഞ്ഞെടുപ്പുകാലത്തെ ഈ കൗതുകകാഴ്ച്ചയുള്ളത്.

കോവിഡ് വറുതിയുടെ കാലത്ത് പ്രകൃതിയോട് ഇണങ്ങിയ പ്രചരണ മാർഗങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് പട്ടാമ്പിയിലെ പൊതുപ്രവർത്തകനായ വനമിത്ര മോഹൻദാസ് മുന്നണി വ്യത്യാസമില്ലാതെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തന്റെ വീടിന്റെ മതിൽ ചുമര് എഴുതാൻ വിട്ടുനൽകിയത്,
പട്ടാമ്പി നഗരസഭയുടെ ഇരുപത്തിരണ്ടാം ഡിവിഷനിലേക്ക് മത്സരിക്കുന്ന 3 മുന്നണികളുടെയും സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ച് മനോഹരമായ വടിവൊത്ത കൈപ്പടയിൽ ചുമര് എഴുതിയത് ഒരാളാണ് എന്ന സവിശേഷതയുമുണ്ട്,
പരമാവധി പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കാനും പ്രകൃതി സൗഹൃദമായ രീതികൾ അവലംബിക്കാനും ഒരു പ്രോത്സാഹനം എന്ന രീതിയിലാണ് താൻ ഇതിനു മുന്നിട്ടിറങ്ങിത് എന്ന് വീട്ടുടമ വനമിത്ര മോഹൻദാസ് പറഞ്ഞു
There are no comments at the moment, do you want to add one?
Write a comment