കൊല്‍ക്കത്ത: ഭീകരസംഘടനയിലേക്ക് ആളെ റിക്രൂട്ട് ചെയ്ത ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് അറസ്റ്റില്‍. സെയ്ദ് എം ഇഡ്റിസ് എന്നയാളാണ് പിടിയിലായത്.ദേശീയ അന്വേഷണ ഏജന്‍സി ഇയാളെ അറസ്റ്റ് ചെയ്തത്.
പാകിസ്താന് ആസ്ഥാനമായുള്ള ലഷ്കര്‍ ഇ ത്വയ്ബ ഭീകര സംഘടനയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുകയും സാമൂഹ്യ മാദ്ധ്യമങ്ങള്‍ ഉപയോഗിച്ച് അവരെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്ത സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. ഇത്തരം സംഘങ്ങള്‍ സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിച്ച് ഭീകര പ്രത്യയ ശാസ്ത്രങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് എന്‍ ഐ എ കണ്ടെത്തിയിട്ടുണ്ട്.