Asian Metro News

സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കോവിഡ്

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കോവിഡ്
November 11
12:26 2020

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91 ആണ്. റുട്ടീന്‍ സാമ്ബിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 52,49,865 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി വത്സല കുമാരി (60), നെടുമങ്ങാട് സ്വദേശി സുകുമാരന്‍ (72), മുക്കോല സ്വദേശി രാധാകൃഷ്ണന്‍ നായര്‍ (56), മരിയപുരം സ്വദേശിനി കനകം (65), ചാല സ്വദേശി ജഗദീശന്‍ (72), വള്ളക്കടവ് സ്വദേശി എം. മോഹനന്‍ (56), ചെങ്കല്‍ സ്വദേശിനി ബി. ശാന്തകുമാരി (68), വെള്ളയമ്ബലം സ്വദേശി യോഗിറാം സുരുഗി (64), കൊല്ലം കാരംകോട് സ്വദേശി ചക്രപാണി (65), കിളികൊല്ലൂര്‍ സ്വദേശി ശ്രീകണ്ഠന്‍ നായര്‍ (59), ആലപ്പുഴ മാനാഞ്ചേരി സ്വദേശി ശിവദാസന്‍ (63), കാരക്കാട് സ്വദേശി എ.എന്‍. രാധാകൃഷ്ണന്‍ പിള്ള (74), കോട്ടയം പാമ്ബാടി സ്വദേശി അജയ്ബാബു (64), കോട്ടയം സ്വദേശി വിനോദ് പാപ്പന്‍ (53), കോട്ടയം സ്വദേശി ദാസന്‍ (72), മരങ്ങാട്ടുപിള്ളി സ്വദേശി അനില്‍ കെ. കൃഷ്ണന്‍ (53), ചങ്ങനാശേരി സ്വദേശി സുലൈമാന്‍ (66), കോടിമാത സ്വദേശിനി സുധാമ്മ (64), എറണാകുളം അമ്ബലാശേരി സ്വദേശിനി സാറമ്മ വര്‍ക്കിയച്ചന്‍ (69), തൃശൂര്‍ പാര്‍ലികാട് സ്വദേശി ഗോപാലന്‍ (89), ഇടശേരി സ്വദേശി അബ്ദുള്‍ സലീം (38), പാലക്കാട് മുണ്ടൂര്‍ സ്വദേശി മുഹമ്മദ് അലി (65), മലപ്പുറം പരിശങ്ങാടി സ്വദേശിനി കാളി (85), മോങ്കം സ്വദേശി മുഹമ്മദ് ഹാജി (75), കോഴിക്കോട് ഫറോഖ് സ്വദേശി ഹസന്‍ (68), കണ്ണൂര്‍ മാലപട്ടം സ്വദേശി രാമചന്ദ്രന്‍ (67), ചെറുവാഞ്ചേരി സ്വദേശിനി അലീന (80), കാസര്‍ഗോഡ് ആനന്ദാശ്രം സ്വദേശി ഹരിദാസ് (59), മുള്ളീരിയ സ്വദേശി പദ്മനാഭന്‍ (72), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1771 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6152 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 717 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 684, തൃശൂര്‍ 952, കോഴിക്കോട് 801, കൊല്ലം 664, കോട്ടയം 580, മലപ്പുറം 486, ആലപ്പുഴ 505, തിരുവനന്തപുരം 396, പാലക്കാട് 260, കണ്ണൂര്‍ 190, പത്തനംതിട്ട 161, ഇടുക്കി 194, വയനാട് 145, കാസര്‍ഗോഡ് 134 എന്നിങ്ങനേയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 11, എറണാകുളം 8, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ 5 വീതം, പാലക്കാട്, മലപ്പുറം, വയനാട് 3 വീതം, പത്തനംതിട്ട 2, ആലപ്പുഴ, കാസര്‍ഗോര്‍ഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment