ബാംഗ്ലൂർ : ബാംഗ്ലൂർ മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി റിമാന്‍ഡില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് 14 ദിവസത്തേക്ക് ബംഗളൂരു സിറ്റി സെഷന് കോടതി ബിനീഷിനെ റിമാന്‍ഡ് ചെയ്തത്. ബിനീഷിനെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും.
ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18 ന് കോടതി പരിഗണിയ്ക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്കാന് ഒരാഴ്ചത്തെ സമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദിച്ചിട്ടുണ്ട്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ബിനീഷ് അറസ്റ്റിലായത്. ബിനീഷിന്‍െറ വസതിയില്‍നിന്ന് അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് കണ്ടെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. അന്വേഷണപുരോഗതി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ബിനീഷിന്റെ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ബിനീഷിന്റെ അഭിഭാഷകന് പറഞ്ഞു. സമാനമായ കേസുകളില്‍ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു.