പാലക്കാട് : അനീതിയുടെ കാലത്തെ നീതിയാത്ര എന്ന മുദ്രവാഖ്യം ഉയർത്തി KSU 140 നിയോജക മണ്ഡലം തലങ്ങളിൽ നടത്തുന്ന നീതിയാത്ര പട്ടാമ്പി നിയോജക മണ്ഡലത്തിൽ KSU ജില്ലാ ജനറൽ സെക്രട്ടറി ഷാഫി കാരക്കാട് ജാഥ ക്യാപ്റ്റനായും നിയോജക മണ്ഡലം പ്രസിഡന്റ് PK അനസ് വൈസ് ക്യാപ്റ്റനായും നടത്തിയ യാത്ര മുതുതലയിൽ നിന്നും ആരംഭിച്ച് കൊപ്പത്ത് സമാപിച്ചു.
സമാപന സമ്മേളനം KPCC വൈസ് പ്രസിഡന്റ് ശ്രീ CP മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. മുതുതലയിൽ പട്ടാമ്പി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അലി പതാക കൈമാറി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ഹാരാർപ്പണം നടത്തി. DCC സെക്രട്ടറി കമ്മുക്കുട്ടി എടത്തോൾ, ജയശങ്കർ കൊട്ടാരത്തിൽ KSU ഭാരവാഹികളായ മൻസൂർ കൊപ്പം, അജയ് നീലടി, ജമാൽ മപ്പാട്ടുകര, മൻസൂർ മാഞ്ഞാമ്പ്ര, നബീൽ വണ്ടുംതറ, റഹീസ്, ഫർസിൻ, അഖിൽ, സുജയ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു