Asian Metro News

വിസ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

 Breaking News

വിസ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

വിസ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
October 22
09:29 2020

പിഐഒ, ഒസിഐ കാര്‍ഡുളളവര്‍ക്ക് ഇന്ത്യയിലേക്ക് വരാം

ഡല്‍ഹി : കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിസ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍ . വിദേശ പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ ഒഴികെയുളളതിന് അനുമതി നല്‍കും.

പിഐഒ. ഒസിഐ കാര്‍ഡുളളവര്‍ക്ക് ഇന്ത്യയിലേക്ക് വരാം. ഇളവുകളുടെ ഭാഗമായി ഇന്ത്യയിലെത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്​.

ഇലക്​ട്രോണിക്​ വിസ, ടൂറിസ്​റ്റ്​ വിസ, മെഡിക്കല്‍ വിസ എന്നിവ​യൊന്നും പുനഃസ്ഥാപിച്ചിട്ടില്ല. ഇത്തരം വിസകളുടെ കാലാവധി പൂര്‍ത്തിയായ ആരെങ്കിലും ഇന്ത്യയിലുണ്ടെങ്കില്‍ അത്​ നീട്ടി ലഭിക്കുവാനായി ബന്ധപ്പെട്ട ഏജന്‍സിയെ സമീപിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി​.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment