ചൈനീസ് ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യയിൽ നിരീക്ഷണം നടത്താനുള്ള പാക് ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്

കശ്മീര്‍ : ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്ത് നിരീക്ഷണം നടത്താന്‍ ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പാകിസ്ഥാൻ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. ഗുരുദാസ്പൂര്‍ സെക്ടറിലെ ഇന്ത്യന്‍ പ്രദേശത്തിന് മുകളിലൂടെ പറന്ന ഡ്രോണിന് നേരെ ആണ് ബിഎസ്എഫ് വെടിയുതിര്‍ത്തത്. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന ജവാന്മാരാണ് പാക്കിസ്ഥാനിൽ നിന്ന് എത്തിയ ഡ്രോണ്‍ ഇന്ത്യന്‍ പ്രദേശത്ത് കൂടി പറക്കുന്നതായി കണ്ടതെന്ന് ഗുര്‍ദാസ്പൂര്‍ സെക്ടര്‍ ബിഎസ്എഫ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ പറഞ്ഞു.
വെടിയുതിര്‍ത്ത ഉടനെ തന്നെ ഡ്രോണ്‍ പാകിസ്ഥാൻ പ്രദേശത്തേക്ക് തിരികെ പറന്നു പോയതായും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവം പാകിസ്ഥാൻ നിഷേധിച്ചു. കൂടാതെ പാകിസ്ഥാൻ അടുത്തിടെ ചൈനയില്‍ ധാരാളം ഡ്രോണുകള്‍ വാങ്ങിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, മയക്കുമരുന്ന് എന്നിവ ഇന്ത്യന്‍ ഭാഗത്തേക്ക് കടത്താനാണ് പ്രധാനമായും ഈ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നത്.
300 മുതല്‍ 400 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കുന്ന ഇവയെ നഗ്നനേത്രങ്ങള്‍ കൊണ്ട് പെട്ടന്ന് കണ്ടെത്താന്‍ സാധ്യമല്ല. ഓരോ വസ്തുവും നിക്ഷേപിക്കേണ്ട സ്ഥലവും ഈ ഡ്രോണുകളില്‍ മുന്‍കൂട്ടി നിശ്ചയിക്കും. ഇതിന്റെ സ്വീകര്‍ത്താക്കള്‍ക്ക് ഡ്രോണ്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ കൃത്യമായ നിര്‍ദ്ദേശങ്ങളും നല്കി കൊണ്ടിരിക്കും. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം എന്ന ഒറ്റ ലക്ഷ്യത്തിലൂന്നിയാണ് പാകിസ്താന്റെ ഓരോ പ്രവര്‍ത്തനങ്ങളെന്നും സേന വൃത്തങ്ങള്‍ അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment