Asian Metro News

ചാലിശ്ശേരി ഡയാലിസിസ് സെൻററിലേക്ക് സംഭാവനയായി പുതിയ ഡയാലിസിസ് മെഷീൻ

 Breaking News
  • അഭിമന്യു കൊലപാതകം : ആർ എസ് എസ് പ്രവർത്തകൻ പൊലീസിൽ കീഴടങ്ങി ആലപ്പുഴ: വള്ളിക്കുന്നത്ത് 15 വയസ്സുകാരൻ അഭിമന്യു വിനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസ് പ്രവർത്തകൻ പൊലീസിൽ കീഴടങ്ങി. എറണാകുളത്തു പാലാരിവട്ടം പോലീസ്‌സ്റ്റേഷനിലാണ് സഞ്ജയ് ജിത്തു കീഴടങ്ങിയത് . ഇയാൾ ഉൾപ്പടെ കേസിൽ അഞ്ച്‌ പ്രതികൾ ഉണ്ടെന്നാണ് സൂചന.അഭിമന്യുവിന്റെ മൃതദേഹം വെള്ളിയാഴ്‌ച...
  • ഇന്ത്യയിൽ പ്രതിദിനം കോവിഡ് മരണംഉയരുമെന്ന് പഠന റിപ്പോർട്ടുകൾ ന്യൂഡൽഹി :രാജ്യത്തു പ്രതിദിനം കോവിഡ് മരണനിരക്കുകൾ 2300 വരെ ആകാമെന്ന് പഠനറിപ്പോർട്ട് . ലാൻഡ്‌സെറ് കോവിഡ് -19 കമ്മീഷൻ ഇന്ത്യൻ ടാസ്ക് ഫോഴ്‌സ് ആണ് പഠനം നടത്തിയത്. ജൂൺ ആദ്യവാരത്തോടെയായിരിക്കും മരണനിരക്ക് ഉയരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിൽ ടയർ 2,3 നഗരങ്ങളിൽ ആണ്...
  • സനുവിനെ കണ്ടെത്താനാകാതെ പോലീസ്! താമസക്കാരിലെ ചിലരുടെ മൊഴിയിലെ വൈരുധ്യം; വീണ്ടും ചോദ്യംചെയ്തു് കൊച്ചി:മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗയുടെ (13 ) പിതാവ് സനുമോഹനെ കണ്ടെത്താനാകാതെ പോലീസ് ,അന്വേഷണം തുടരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി ആഴ്‌ചകൾ പിന്നിട്ടിട്ടും പിതാവിനെ കണ്ടെത്താത്ത സാഹചര്യത്തിൽ കേസ് ക്രൈം ബ്രാഞ്ചന് കൈമാറാനും സാധ്യത ഉണ്ട്. അതിനിടയിൽ സനുമോഹൻ താമസിച്ചിരുന്ന...
  • കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം : സിപിഎം പ്രവർത്തകന് പരിക്ക് ഗുരുതതരം . കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം സിപിഎം പ്രവർത്തകൻറെ രണ്ടു കൈപ്പത്തികളും അറ്റു.ഗുരുതരമായ പരിക്കുകളോടെ കതിരൂർ നാലാം മയിൽ സ്വദേശി നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. കതിരൂർ നാലാം മൈലിൽ വീടിനോടു ചേര്ന്നുള്ള പടക്കനിർമ്മാണത്തിനിടയിൽ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ മറ്റൊരു സിപിഎം...
  • നൈജീരിയയിൽ പ്രീസ്കൂളിൽ തീപിടത്തം :20 കുട്ടികൾ മരിച്ചു മിയാമി: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ മരിച്ചു. ഏഴു വയസ്സിനും പതിമൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്.ചൊവ്വാഴ്‌ച 4 മണിയോടെയാണ് സംഭവം.വൈക്കോൽകൊണ്ടുനിർമ്മിച്ച സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടിത്തം. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.സ്കൂൾ ഗ്രൗണ്ടിലൂടെടെയാണ് തീപിടിത്തം...

ചാലിശ്ശേരി ഡയാലിസിസ് സെൻററിലേക്ക് സംഭാവനയായി പുതിയ ഡയാലിസിസ് മെഷീൻ

ചാലിശ്ശേരി ഡയാലിസിസ് സെൻററിലേക്ക് സംഭാവനയായി പുതിയ ഡയാലിസിസ് മെഷീൻ
October 20
10:53 2020

പാലക്കാട് : ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലേക്ക് ഒരു പുതിയ മെഷീൻ സംഭാവനയായി ലഭിച്ചു. ഖത്തറിൽ ജോലി ചെയ്യുന്ന കടവല്ലൂർ സ്വദേശിയായ അജീബ് ഒമറാണ് അഞ്ചര ലക്ഷത്തിലേറെ രൂപ ചെലവിൽ പുതിയ മെഷീൻ സംഭാവനയായി നൽകിയത്.

ചാലിശ്ശേരി ആശുപത്രിയിൽ നടന്ന ചടങ്ങിൽ അജീബിൻ്റെ മാതാവ് അയിഷാ ബീഗം, സഹോദരി ഡോ. അമീറ എന്നിവരിൽ നിന്ന് വി ടി ബൽറാം എംഎൽഎ, മെഡിക്കൽ ഓഫീസർ ഡോ.സുഷമ എന്നിവർ ചേർന്ന് മെഷീൻ ഏറ്റുവാങ്ങി.

വി ടി ബൽറാം എംഎൽഎയുടേയും ഇ ടി മുഹമ്മദ് ബഷീർ എം പിയുടേയും ശ്രമഫലമായി ആറ് വർഷം മുൻപാണ് ചാലിശ്ശേരി ആശുപത്രിയിൽ ഡയാലിസിസ് സെൻ്റർ ആരംഭിച്ചത്. നിലവിൽ നാല് മെഷീനുകളാണ് ഇവിടെയുള്ളത്. ഇത് രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്നതിലൂടെ ദിവസവും 8 പേർക്ക് ഡയാലിസിസ് നടത്താൻ കഴിയുന്നുണ്ട്. ഇതിനോടകം 11,500 ലേറെ ഡയാലിസിസുകൾ പൂർണ്ണമായും സൗജന്യമായി നടത്തിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എൻഎച്ച്എമ്മുമാണ് നടത്തിപ്പ് ചെലവ് ഏറ്റെടുത്തിരിക്കുന്നത്.

ഡയാലിസിസ് സെൻറർ വിപുലീകരിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് വി ടി ബൽറാം എംഎൽഎ പറഞ്ഞു. പത്ത് മെഷീനുകൾ എങ്കിലും ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.

വാർത്ത : യു എ റഷീദ് , പാലത്തറഗേറ്റ് , പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment