ലഡാക്കിൽ ഇന്ത്യ പിടികൂടിയ ചൈനീസ് സൈനികനെ ഉടൻ മോചിപ്പിക്കില്ല

October 20
11:38
2020
ന്യൂഡല്‍ഹി : വടക്കന്‍ ലഡാക്കിലെ ഡെംചുക്കില്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ മണ്ണില്‍ പ്രവേശിച്ച ചൈനീസ് സൈനികനെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ പട്രോളിംഗ് സംഘം പിടികൂടിയിരുന്നു. ചൈനീസ് ഭടന് ഇന്ത്യയുടെ പക്കല്‍ സുരക്ഷിതനാണെന്നും ഉടന്‍ കൈമാറുമെന്നുമാണ് കഴിഞ്ഞ ദിവസം സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ സൈനികനെ ഉടന്‍ കൈമാറേണ്ടെന്ന തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിടികൂടിയ സൈനികന്റെ പക്കല്‍ നിന്നും കണ്ടെടുത്ത രേഖകള്‍ പരിശോധിച്ച് വിശദമായി സൈനികനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചാല്‍ മതി എന്നാണ് നിലവിലെ തീരുമാനം.
There are no comments at the moment, do you want to add one?
Write a comment