Asian Metro News

യാത്രാപരിധി 140 കിലോമീറ്റർ; സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ

 Breaking News

യാത്രാപരിധി 140 കിലോമീറ്റർ; സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ

യാത്രാപരിധി 140 കിലോമീറ്റർ; സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ
October 13
09:46 2020

കോട്ടയം : ലി​മി​റ്റ​ഡ് സ്​​റ്റോ​പ് ഓ​ര്‍ഡി​ന​റി ബസുകളുടെ യാത്രാപരിധി 140 കി​ലോ​മീ​റ്റ​റാ​യി ചുരുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വ​കാ​ര്യ ബ​സ്​ വ്യവസായത്തെ തകര്‍ക്കുമെന്ന് ബസ് ഉടമകള്‍. സര്‍ക്കാര്‍ തീരുമാനം നടപ്പായാല്‍ നിരവധി ബസുകള്‍ നിരത്തൊഴിയേണ്ടിവരും.

ഏറ്റവും തിരക്കുള്ള കോട്ടയം-കുമളി റൂട്ടില്‍ 110 കിലോമീറ്ററാണ്​ ദൂരം. എന്നാല്‍, അവിടെനിന്ന്​ മറ്റ്​ സ്ഥലങ്ങളിലേക്ക്​ പോകണമെങ്കില്‍ മാറിക്കയറണം. സാധാരണക്കാരന്​ യാത്രാസമയവും ബസ്​ ചാര്‍ജും നഷ്​ടം. കുറഞ്ഞ സമയത്തില്‍ ചെറിയ തുകയില്‍​ യാത്രചെയ്യാനുള്ള സാധാരണക്കാര​െന്‍റ അവസരമാണ്​ ഇല്ലാതാകുന്നതെന്നും ബസ്​ ഉടമകള്‍ പറയുന്നു.

ലിമിറ്റഡ്​ സ്റ്റോപ്പ്​ ബസുകളുടെ പെര്‍മിറ്റ്​ ഹൈകകോടതി ​നിര്‍ദേശപ്രകാരം നേരത്തേ​ കെ.എസ്​.ആര്‍.ടി.സി ഏറ്റെടുത്തിരുന്നു​. എന്നാല്‍, സ്വകാര്യബസ്​ ഉടമകളുടെ ആവശ്യം കണക്കിലെടുത്ത്​ ഇവര്‍ക്കും ലി​മി​റ്റ​ഡ്​ സ്​​റ്റോ​പ്​ ഓ​ര്‍​ഡി​ന​റി​യാ​യി ഓ​ടാ​ന്‍ അ​നു​മ​തി ന​ല്‍കി.

ഒരേസമയത്ത്​ ഓട്ടം തുടങ്ങിയ​തോടെ ഈ പെര്‍മിറ്റുകള്‍ കെ.എസ്​.ആര്‍.ടിസിക്ക്​​ ബാധ്യതയായി. ഈ അവസരത്തിലാണ്​ ലി​മി​റ്റ​ഡ് സ്​​റ്റോ​പ് ഓ​ര്‍ഡി​ന​റി എ​ന്ന പേ​രി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക്​ പ​രി​ധി​യി​ല്ലാ​തെ ഓ​ടാ​ന്‍ ന​ല്‍​കി​യ അ​നു​മ​തി പി​ന്‍​വ​ലി​ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്​. അന്തിമ ഉത്തരവ്​ വന്നിട്ടില്ല. ഇതു സംബന്ധിച്ച്‌ സര്‍ക്കാറിനെ എതിര്‍പ്പ്​ അറിയിച്ച്‌​ കാത്തിരിക്കുകയാണ്​ സ്വകാര്യബസ്​ സംഘടനകള്‍.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment