കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ മർദനം: ജയിൽ സൂപ്രണ്ടിനും രണ്ട് ജീവനക്കാർക്കും സസ്പെൻഷൻ

തൃശൂര്‍ : വിയ്യൂര്‍ ജയിലിന് കീഴിലുള്ള അമ്പിളിക്കല കോവിഡ് സെന്ററില്‍ റിമാന്‍ഡ് പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ജില്ലാ ജയില്‍ സൂപ്രണ്ടിനും രണ്ട് ജീവനക്കാര്‍ക്കും സസ്പെന്ഷന്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങ് തൃശൂരില്‍ നേരിട്ടെത്തിയാണ് നടപടിയെടുത്തത്. ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം, ജീവനക്കാരായ അരുണ്‍, രമേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ജില്ലാ ജയിലിന്റെ കീഴിലുള്ള സംവിധാനത്തിന്റെ പ്രവര്‍ത്തനത്തില്‍ മേലധികാരി എന്ന നിലയിലും വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും സൂപ്രണ്ടില്‍ നിന്നും മേല്‍നോട്ടക്കുറവും വീഴ്ചയുമുണ്ടായെന്ന് ഡി.ജി.പി ഋഷിരാജ് സിങ്ങ് വ്യക്തമാക്കി. വാഹനമോഷ കേസില്‍ പിടിയിലായി റിമാന്‍ഡില്‍ പ്രവേശിപ്പിച്ച 17കാരന് മര്‍ദ്ദനമേറ്റ സംഭവത്തിലാണ് അരുണിനും രമേഷിനുമെതിരായ നടപടി.
തിരുവനന്തപുരം സ്വദേശി ഷമീര്‍ മര്‍ദ്ദനമേറ്റ് മരിക്കാനിടയായതില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടികളുണ്ടാവുമെന്ന് ഡി.ജി.പി പറഞ്ഞു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി. കോവിഡ് സെന്ററിലെ പ്രതികളില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് നടപടി സ്വീകരിച്ചത്.
There are no comments at the moment, do you want to add one?
Write a comment