പുതിയ ഫീച്ചറുമായി ഗൂഗിൾ മീറ്റ്

പുതിയൊരു ഫീച്ചറുമായി ഗൂഗിളിന്റെ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ ഗൂഗിള്‍ മീറ്റ്. പുതിയ ബ്രേക്കൗട്ട് റൂം ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ജിസ്യൂട്ടിലാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളത്. അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനിടെ, വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കാന്‍ ഇതിലൂടെ എളുപ്പത്തില്‍ സാധിക്കുന്നു. ഒരു വീഡിയോ കോളില്‍ 100 ഗ്രൂപ്പുകള്‍ വരെ ഉണ്ടാക്കാന്‍ സാധിക്കുമെന്നതിനാല്‍ സുഗമമായും തടസമില്ലാതെയും ക്ലാസെടുക്കാന്‍ അധ്യാപകരെ ഇത് സഹായിക്കുന്നു.
നിലവില്‍ ഗൂഗിള്‍ മീറ്റിന്റെ വെബ് പതിപ്പില്‍ മാത്രമാണ് ബ്രേക്ക് ഔട്ട് ഗ്രൂപ്പുകള്‍ തരംതിരിക്കാന്‍ സാധിക്കുക. ഗ്രൂപ്പുകള്‍ അനുവദിക്കുന്നതില്‍ അഡ്മിന്മാര്ക്കാണ് പൂര്‍ണ്ണ നിയന്ത്രണം. അതേസമയം എന്നാല്‍ ഏത് ഉപകരണം ഉപയോഗിക്കുന്നവര്‍ക്കും സാധാരണപോലെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതാണ്.
There are no comments at the moment, do you want to add one?
Write a comment