Asian Metro News

കുവൈറ്റ് സിറ്റി ; കർഫ്യൂ ഏർപ്പെടുത്തുന്നത് സാമ്പത്തികനില തകർക്കും

 Breaking News

കുവൈറ്റ് സിറ്റി ; കർഫ്യൂ ഏർപ്പെടുത്തുന്നത് സാമ്പത്തികനില തകർക്കും

കുവൈറ്റ് സിറ്റി ; കർഫ്യൂ ഏർപ്പെടുത്തുന്നത് സാമ്പത്തികനില തകർക്കും
October 12
06:36 2020

കുവൈറ്റ്​ സിറ്റി : കോവിഡ്​ വ്യാപനം നിയന്ത്രിക്കാന്‍ കുവൈറ്റിൽ വീണ്ടും ഭാഗിക കര്‍ഫ്യൂവോ ലോക്ഡൗ​ണോ ഏര്‍പ്പെടുത്തുന്നത്​ സാമ്പത്തികനില തകര്‍ക്കുമെന്ന്​ വിലയിരുത്തല്‍. സാമ്പത്തിക വിദഗ്​ധര്‍ ഇതുമായി ബന്ധപ്പെട്ട്​ സര്‍ക്കാറിന്​ മുന്നറിയിപ്പ്​ നല്‍കി. നേരത്തേയുള്ള കർഫ്യുവിന്റെയും ലോക്കഡോൺ എന്നിവയുടെ ആഘാതത്തില്‍നിന്ന്​ പല മേഖലകളും കരകയറിയിട്ടില്ല. ചിലവ്​ മറികടക്കാനും വായ്​പ തിരിച്ചടവിനുമായി വിവിധ വ്യവസായ, സേവന മേഖലകള്‍ പാടുപെടുകയാണ്​. ഇനിയൊരു കര്‍ഫ്യൂ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ അന്ത്യം കുറിക്കുമെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ മുന്നറിയിപ്പ്​.

56 ശതമാനം തദ്ദേശീയ കമ്പനികൾക്ക്​ സ്ഥിരം ചെലവ്​ വഹിക്കാനോ രണ്ടുമാസം കൂടി ഭാഗിക കര്‍ഫ്യൂ താ​ങ്ങാനോ കഴിയില്ലെന്ന്​ പഠന റിപ്പോര്‍ട്ടുണ്ട്​. ലോക്ഡൗണില്‍ ജോലിയും വരുമാനവും ഇല്ലാതായി നിരവധി പേരാണ്​ ദുരിതത്തിലായിരുന്നത്​.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment