Asian Metro News

അഭിഭാഷക പ്രിസ്‌കില്ല ജന വിടവാങ്ങി

 Breaking News

അഭിഭാഷക പ്രിസ്‌കില്ല ജന വിടവാങ്ങി

അഭിഭാഷക പ്രിസ്‌കില്ല ജന വിടവാങ്ങി
October 12
06:28 2020

ജൊഹാനസ്ബര്‍ഗ് ​: വര്‍ണവിവേചനത്തിനെതിരായ പോരാളി നെല്‍സണ്‍ മണ്ടേല അടക്കം പ്രമുഖരുടെ അഭിഭാഷകയും ദക്ഷിണാഫ്രിക്കയില്‍ മനുഷ്യാവകാശ പോരാട്ടത്തിന്റെ മുന്‍നിര പോരാളിയുമായ പ്രിസ്​കില്ല ജന (76) അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ഹ്യൂമന്‍ റൈറ്റ്​സ്​ കമീഷന്‍ വൈസ്​ ചെയര്‍പേഴ്​സന്‍, പാര്‍ലമെന്‍റ്​ അംഗം, ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍, പ്രസിഡന്റിന്റെ നിയമോപദേശക തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിരുന്ന പ്രിസ്​കില്ല ജന വര്‍ണവിവേചനത്തിനെതിരായ സ്വാതന്ത്ര്യസമര നായികകളിലൊരാളുമായിരുന്നു.

1960കളുടെ തുടക്കത്തില്‍ മെഡിസിന്‍ പഠനത്തിന്​ ഇന്ത്യന്‍ സര്‍ക്കാര്‍ സ്​കോളര്‍ഷിപ്​​ ലഭിച്ച്‌​ ഇന്ത്യയി​െലത്തിയ പ്രിസ്​കില്ല, 1965ലാണ്​ തിരി​െച്ചത്തിയത്​. തുടര്‍ന്ന്​ നിയമപഠനത്തിനു ചേര്‍ന്നു. 1979ലാണ്​ പ്രാക്​ടിസ്​ തുടങ്ങിയത്​. നെല്‍സണ്‍ മണ്ടേല, വിന്നി മ​േണ്ടല, ആര്‍ച്ച്‌​ ബിഷപ്​​ ഡെസ്​മണ്ട്​ ടുട്ടു, വാള്‍ട്ടര്‍ സിസുസ്ലു, ഗോവന്‍ എംബെകി, അഹമ്മദ് കത്രഡ, ഇബ്രാഹിം ഇബ്രാഹിം, സോളമന്‍ മഹ്‌ലാങ്കു, സ്​റ്റീവ് ബിക്കോ തുടങ്ങിയ സ്വാതന്ത്ര്യസമരപോരാളികളുടെയെല്ലാം അഭിഭാഷകയായിരുന്നു.

വിവിധ സംഘടനകളിലൂടെ സ്വ​ാതന്ത്ര്യത്തിനുള്ള പോരാട്ടത്തിലും പങ്കാളിയായി. സ്വ​ാതന്ത്ര്യം ലഭിച്ചശേഷം പാര്‍ലമെന്‍റി​േലക്ക്​ തെരഞ്ഞെടുക്കപ്പെടുകയും തുടര്‍ന്ന്​ നെതര്‍ലന്‍ഡ്​​സിലെയും അയര്‍ലന്‍ഡിലെയും അംബാസഡറായി സേവനമനുഷ്​ഠിക്കുകയും ചെയ്​തു. പ്രായപൂര്‍ത്തിയായശേഷമുള്ള ജീവിതം മുഴുവന്‍ വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിനാണ്​ ചെലവഴിച്ചതെന്നും അതില്‍ ഒരു നിമിഷംപോലും ഖേദിക്കുന്നില്ലെന്നും ‘ഫൈറ്റിങ്​ ഫോര്‍ മണ്ടേല’ എന്ന ​േപരിലുള്ള ആത്മകഥയില്‍ പ്രിസ്​കില്ല പറയുന്നുണ്ട്​. ഇന്ന്​ അനുഭവിക്കുന്ന ഭരണഘടനാ ജനാധിപത്യത്തി​നുവേണ്ടി നിസ്വാര്‍ഥമായി സേവനം ​െചയ്​ത മഹദ്​വ്യക്തിത്വത്തെയാണ്​ നഷ്​ടമായതെന്ന്​ ദക്ഷിണാഫ്രിക്കന്‍ ഹ്യൂമന്‍ റൈറ്റ്​സ്​ കമീഷന്‍ അനുശോചനസന്ദേശത്തില്‍ അറിയിച്ചു.

About Author

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment