Asian Metro News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിനടുത്ത്‌

 Breaking News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിനടുത്ത്‌

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിനടുത്ത്‌
October 10
06:12 2020

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 73,272 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 69,79,424 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 926 പേരാണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് കാരണം മരണമടഞ്ഞവരുടെ എണ്ണം 1,07,416 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ നിലവില്‍ 8,83,185 പേര്‍ ചികിത്സയിലാണ്. ഇതുവരെ 59,88,823 പേര്‍ രോഗമുക്തരായി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ആകെ കേസുകളുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. മഹാരാഷ്ട്രയില്‍ ഇതുവരെ 15,06,018 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശില്‍ 7,44,864 കേസുകളും കര്‍ണാടകയില്‍ 6,90,269 കേസുകളും തമിഴ്നാട്ടില്‍ 6,46,128 പേര്‍ക്കാണ് രോഗം പിടിപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ 4,30,666 കേസും ഡല്‍ഹിയില്‍ 3,03,693 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കേരളത്തിലും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment