വയനാട് : വായനാട്ടില്‍ വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മീനങ്ങാടി സ്വദേശി കൃഷ്ണന് ആണ് മരിച്ചത്. 60 വയസ്സായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ 13 നാണ് കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് അദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വയനാട്ടില്‍ ഇന്നലെ 81 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാട്ടില്‍ കോവിഡ് വ്യാപനം കുറവാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 81 പേരില്‍ 75 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.