Asian Metro News

അരിലോറിയിൽ കഞ്ചാവ് കടത്ത് : 66 കി.ഗ്രാം കഞ്ചാവുമായി നാലുപേർ പിടിയിൽ.

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

അരിലോറിയിൽ കഞ്ചാവ് കടത്ത് : 66 കി.ഗ്രാം കഞ്ചാവുമായി നാലുപേർ പിടിയിൽ.

അരിലോറിയിൽ കഞ്ചാവ് കടത്ത് : 66 കി.ഗ്രാം കഞ്ചാവുമായി നാലുപേർ പിടിയിൽ.
September 23
11:02 2020

പാലക്കാട്: അരിലോഡുകൾ മറയാക്കി ലോറികളിൽ കഞ്ചാവ് കടത്തിയ നാലുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ആലത്തൂർസ്വദേശി ഹക്കീം, തൃശ്ശൂർ സ്വദേശി ജോസഫ് വിൽസൺ, നാമക്കൽ സ്വദേശി ലോകേഷ്, ശിവഗംഗൈ സ്വദേശി മലൈചാമി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 75 ലക്ഷംരൂപ വിലവരുന്ന 66 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. ഗോപാലപുരം, നടുപ്പുണി, മീനാക്ഷിപുരം, ഗോവിന്ദാപുരം, വാളയാർ ചെക്പോസ്റ്റുകളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് ചരക്കുവാഹനങ്ങളിൽ കടത്തുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ നടപടി. നടുപ്പുണിവഴി ആഡംബരക്കാറിലും ആന്ധ്രയിൽ നിന്ന്‌ അരികയറ്റിയ ലോറിയിലുമായാണ് കഞ്ചാവെത്തിച്ചത്.
പ്രതികളിൽനിന്നുകിട്ടിയ വിവരത്തിെന്റ അടിസ്ഥാനത്തിൽ കഞ്ചാവിെന്റ ഉറവിടം, വിപണനം എന്നിവസംബന്ധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഷാജി എസ്.രാജൻ, എക്സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ്, സ്ക്വാഡ് അംഗങ്ങളായ ഇൻസ്പെക്ടർ എ. ഷൗക്കത്തലി, പ്രിവന്റീവ് ഓഫീസർമാരായ ജിഷു ജോസഫ്, മേഘനാഥ് ഡി., മൻസൂർ അലി എസ്., വെള്ളക്കുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽകുമാർ ടി.എസ്., രാജേഷ് എസ്., അഖിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment