പാലക്കാട് : ആനക്കര ആയുർവ്വേദ ഡിസ്പെൻസറിയോട് ആനക്കര പഞ്ചായത്ത് ഭരണസമിതി അവഗണന കാണിക്കുന്നു എന്നാരോപിച്ച് നടത്തിയ സമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ് ഉദ്ഘാടനം ചെയ്തു , യൂത്ത് കോൺഗ്രസ്സ് തൃത്താല ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ. ജസീൽ ആനക്കര അധ്യക്ഷത വഹിച്ചു .കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ് നേതാക്കളായ പി.കെ ബഷീർ , അനൂപ് പി , അനി കെ പി, രാജു.പി സി , ഫാസിൽ പി കെ ,അഷ്റഫ് നയ്യൂർ, സി പി ബാവ , ഗിരീഷ് കെ പി, തമ്പി പി സി , ഷംനാദ് , ഹസ്സൻ , ജലീൽ, പി സി ബൈജു തുടങ്ങിയവർ പങ്കെടുത്തു.
