Asian Metro News

സാംസ്‌കാരിക പൈതൃക ഗ്രാമങ്ങൾ സംരക്ഷിക്കുന്നതിൽ ടൂറിസം വകുപ്പിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം; മന്ത്രി എ.കെ ബാലൻ

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

സാംസ്‌കാരിക പൈതൃക ഗ്രാമങ്ങൾ സംരക്ഷിക്കുന്നതിൽ ടൂറിസം വകുപ്പിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം; മന്ത്രി എ.കെ ബാലൻ

സാംസ്‌കാരിക പൈതൃക ഗ്രാമങ്ങൾ സംരക്ഷിക്കുന്നതിൽ ടൂറിസം വകുപ്പിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം; മന്ത്രി എ.കെ ബാലൻ
September 14
10:59 2020

പാലക്കാട് : സംസ്ഥാനത്തെ സാംസ്‌കാരിക പൈതൃകമുള്ള ഗ്രാമങ്ങളെ ഏറ്റെടുത്ത് സംരക്ഷിക്കുകയും സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ നവീകരിക്കുന്ന പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാര്‍ഹമാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ -പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മാര്‍ണാര്‍ഥം കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ ഒരുക്കുന്ന പൈതൃക സംഗീത ഗ്രാമത്തിന്റെ നിര്‍മാണോദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ചെമ്പൈ പൈതൃക സംഗീത ഗ്രാമം പദ്ധതി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ യാഥാര്‍ത്ഥ്യമാക്കും. ചെമ്പൈ താമസിച്ചിരുന്ന വീടിന്റെ നവീകരണം, സാംസ്‌ക്കാരികകേന്ദ്രം, മ്യൂസിയം, തിയേറ്റര്‍, ലാന്‍ഡ് സ്‌കേപ്പിംഗ് തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ടൂറിസം വകുപ്പ് അനുവദിച്ച നാല് കോടി ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആവശ്യമെങ്കില്‍ ബാക്കി തുക നല്‍കാന്‍ സാംസ്‌ക്കാരിക വകുപ്പ് തയ്യാറാണ്. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു ഗ്രാമമാക്കി ചെമ്പൈ ഗ്രാമത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാർത്ത : യുഎ റഷീദ് പാലത്തറഗേറ്റ്, പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment