ആലത്തൂർ : ‘അധ്യാപനം കരുതലാണ് ഹൃദയാക്ഷരം – 2020’ അധ്യാപക സംഘടനയായ കേരള സ്കൂൾ ടീച്ചേർസ് മൂവ്മെന്റ് (കെഎസ്ടിഎം) ആലത്തൂർ സബ് ജില്ലാ കമ്മിറ്റിയാണ് പഠനോപകരണ വിതരണം നടത്തിയത്.
സബ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് ഒന്ന് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന തിരെഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാന്ന് 1000 രൂപയോളം വിലവരുന്ന പഠനോപകരണ കിറ്റ് വിതരണം ചെയ്തത്. വെൽഫെയർ പാർട്ടി ആലത്തർ മണ്ഡലം പ്രസിഡന്റ് ഷെരീഫ് പള്ളത്ത് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎം ജില്ലാ സെക്രട്ടറി ഫാറൂഖ് മാസ്റ്റർ, ആലത്തൂർ എ.എസ്.എം.എം ഹയർ സെക്കണ്ടറി സ്കൂൾ
പ്രധാനധ്യാപിക ജയശ്രീക്ക് കിറ്റ് നൽകി വിതരണേദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് സംസാരിച്ച ജയശ്രീ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് കൈതാങ്ങാകുന്ന ഹൃദയക്ഷരം പരിപാടി മാതൃകാപരമാണെന്ന് പറഞ്ഞു.
സംഘടന ആലത്തൂർ സബ് ജില്ല കമ്മിറ്റി സെക്രട്ടറി സൽമ അധ്യക്ഷത വഹിച്ചു കൺവീനർ നജീബ്, ഷൗക്കത്തലി, വഹീദ എന്നിവർ സംസാരിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ രക്ഷിതാക്കളും അധ്യാപകരുമാണ് വിദ്യാർത്ഥികൾക്കായി കിറ്റ് ഏറ്റുവാങ്ങിയത്.
