എസ്എസ്എൽസി മൂല്യനിർണയം കഴിഞ്ഞു; ഫലപ്രഖ്യാപനം ജൂലൈ ആദ്യവാരമുണ്ടാവും

June 24
11:34
2020
തിരുവനന്തപുരം: എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായി. ടാബുലേഷനും പുനപരിശോധനയുമാണ് ഇനി നടക്കേണ്ടത്. ജൂലൈ ആദ്യവാരം ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി കെ ഐ ലാൽ പറഞ്ഞു. എന്നാൽ ഈ മാസം 30 ന് ഫലം പ്രഖ്യാപിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
ഹയർ സെക്കൻഡറി രണ്ടാംവർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടന്നുവരുന്നതേയുള്ളൂ. വേഗത്തിൽ പൂർത്തിയാക്കാനായാൽ ജൂലൈയിൽത്തന്നെ ഹയർസെക്കൻഡറി ഫലവും പ്രഖ്യാപിക്കും.
There are no comments at the moment, do you want to add one?
Write a comment