Asian Metro News

ആലത്തൂർ പഞ്ചായത്തിൽ തരിശു നിലത്തെ ജൈവകൃഷി ആരംഭിച്ചു

 Breaking News
  • പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. ചെന്നൈ:പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനമായത്....
  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ...
  • കൊട്ടാരക്കരയിൽ കെ എസ് ആർ റ്റി സി ബസ് കടത്തിയയാൾ പിടിയിൽ കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി കൊണ്ട് പോയ ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി എസ് നിവാസിൽ വിജയദാസ് മകൻ നിധിൻ വി എസ് ആണ്...
  • കുണ്ടറയില്‍ വാഹനാപകടം: 7ലധികം പേര്‍ക്ക് പരിക്ക് കുണ്ടറയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു 7ലധികം പേര്‍ക്ക് പരിക്കേറ്റു. വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു(22). മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ്(22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി(21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ(27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു(22), വെണ്ടാർ തിരുവോണത്തിൽ...
  • SMKIA ജില്ലാ സമ്മേളനം കൽപ്പറ്റ : നീതി ലഭിക്കാനായി ഡൽഹിയിൽ സമരം ചെയ്യുന്ന നമ്മുടെ അന്നദാതാക്കൾക്കു ഐഖ്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്സ്റ്റേറ്റ് മാപ്പിള കലാ അസോസിയേഷൻ വയനാട് ജില്ലാ പ്രഥമ സമ്മേളനം കൽപ്പറ്റ എച്ച്. ഐ .എം യൂ .പി .സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 20 നു...

ആലത്തൂർ പഞ്ചായത്തിൽ തരിശു നിലത്തെ ജൈവകൃഷി ആരംഭിച്ചു

ആലത്തൂർ പഞ്ചായത്തിൽ തരിശു നിലത്തെ ജൈവകൃഷി ആരംഭിച്ചു
June 24
09:52 2020

ആലത്തൂര്‍ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആലത്തൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പും കൃഷിഭവനും കൈകോർത്തപ്പോൾ വീഴുമലയിലെ രാധാകൃഷ്ണന്റെ ഒരേക്കർ തരിശുനിലം ഇപ്പോൾ ജൈവ പച്ചക്കറിയുടെ വിളനിലമായി.
ആലത്തൂർ ഗ്രാമ പഞ്ചായത്തിലെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നിലം ഒരുക്കുന്നതു ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നു. തരിശു നിലം കൃഷിയോഗ്യമാക്കാൻ തൊഴിലുറപ്പിന്റെ പ്രത്യക പദ്ധതി പ്രകാരം ആലത്തൂർ ഗ്രാമപഞ്ചായത്ത് 90 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് സമിതി ഓരോ വാർഡിലും നടത്തിയ സർവ്വേയിൽ കണ്ടെത്തിയ തരിശുനിലം കൃഷിയോഗ്യമാക്കാൻ തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധ്യമാണ്. മല്ലി, പുതിന, കൊത്തവര, കുറ്റി അമര, തക്കാളി, വഴുതന, പച്ചമുളക്, ചീര ഇനങ്ങൾ, മത്തൻ, കുമ്പളം, തുടങ്ങി പതിനഞ്ചോളം പച്ചക്കറിയിനങ്ങൾ പൂർണമായും ജൈവരീതിയിൽ ആണ് കൃഷിയിറക്കുന്നത്.

തരിശു നിലത്തെ ജൈവ കൃഷിയുടെ ഉദ്ഘാടനം ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം എ നാസർ നിർവഹിച്ചു. കൃഷി ഓഫീസർ എം വി രശ്മി, കൃഷി അസിസ്റ്റൻറ് യമുന, കാർഷിക വികസനസമിതി അംഗങ്ങളായ എൻ അമീർ, ശശി പൂങ്ങോട്, തൊഴിലുറപ്പ് പദ്ധതിയിലെ എൻജിനിയറായ മിഥുൻ സൗമ്യ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

വാർത്ത : യുഎ റഷീദ് പാലത്തറഗേറ്റ്, പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment