പാലക്കാട് : കോവിഡാനന്തര കാലത്ത് സമ്പത്തുൽപാദന മേഖലയിൽ ജനകീയ ഇടപെടൽ ലക്ഷ്യം വെച്ചു കൊണ്ടുള്ള സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കം കുറിച്ചു. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഒരു കോടി ഫല വൃക്ഷ തൈ പദ്ധതിയും ഉദ്ഘാടനം ചെയ്തു.
വെള്ളിനേഴി കൃഷി ഭവനിൽ ഷൊറണൂർ എം.എൽ.എ. ശ്രീ. പി.കെ. ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ.നന്ദിനി, പി.കെ.ശശിധരൻ, കെ.രാമൻകുട്ടി മാസ്റ്റർ, എം.സി. രുഗ്മിണി, കൃഷി ഓഫീസർ എ.ആർ.ഷിബു, വി.പ്രജീഷ് കുമാർ എന്നിവർ സംസാരിച്ചു.