പാലക്കാട് : വെള്ളിനേഴി പഞ്ചായത്തിൽ സ്വന്തമായി ഓൺലൈൻ പഠന സൗകര്യമില്ലാത്ത മുഴുവൻ കുട്ടികൾക്കും പൊതു സ്ഥാപനങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ സൗകര്യമൊരുക്കി.അയ്യങ്കാളി പഠന കേന്ദ്രം, വടക്കൻ വെള്ളിനേഴി തുടർ വിദ്യാകേന്ദ്രം, മായംകുളം അംഗൻവാടി, തിരുവാഴിയോട് മലപ്പുറം കൃഷ്ണൻകുട്ടി സ്മാരക വായനശാല, അങ്ങാടിക്കുളം അംഗൻവാടി, അടക്കാ പുത്തൂർ അംഗൻവാടി, കുളക്കാട് യുവചേതന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, അടക്കാ പുത്തൂർ പി.ടി.ബി.സ്മാരക വായനശാല, വെള്ളിനേഴി ചുണ്ടക്കുന്ന് അംഗൻവാടി എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.
ബഹു: ഷൊറണൂർ എം.എൽ.എ.ശ്രീ.പി.കെ.ശശി, എസ്.എഫ്.ഐ. പാലക്കാട് ജില്ലാ കമ്മിറ്റി, എസ്.എഫ്.ഐ. ശ്രീകൃഷ്ണപുരം ഏരിയ കമ്മറ്റി, ചെർപ്പുളശ്ശേരി സർവ്വീസ് ബാങ്ക്, ഡി.വൈ.എഫ്.ഐ.തിരുവാഴിയോട് മേഖലാ കമ്മിറ്റി, പ്രകാശൻ വടക്കൻ വെള്ളിനേഴി ,ശബരിചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി പി.ശ്രീകുമാർ , ജനാധിപത്യ മഹിളാ അസ്സോസിയേഷൻ വെള്ളിനേഴി വില്ലേജ് കമ്മിറ്റി മുതലായവർ ടെലിവിഷൻ സെറ്റുകൾ നൽകി.
സമ്പൂർണ ഓൺലൈൻ പഠന പ്രഖ്യാപനം ഷൊറണൂർ എം.എൽ.എ.പി.കെ.ശശി നിർവ്വഹിച്ചു.കണ്ട രാമത്ത് അംഗൻവാടി, അങ്ങാടിക്കുളം അംഗൻവാടി എന്നീ കേന്ദ്രങ്ങളിൽ എം.എൽ.എ.ടെലിവിഷൻ സെറ്റ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.പി.എൻ.നന്ദിനി, പി.കെ.ശശിധരൻ, എം.സി. രുഗ്മിണി, കെ.രാമൻകുട്ടി മാസ്റ്റർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.പ്രേംകുമാർ, കെ.വി.കുമാരൻ, രമാദേവി, കെ.ടി.ഉണ്ണിക്കൃഷ്ണൻ, പി.എൻ.കോമളം, എസ്.എഫ്.ഐ.കേന്ദ്ര കമ്മറ്റി അംഗം ഐശ്വര്യ എന്നിവർ സംസാരിച്ചു.