Asian Metro News

2018 പ്രളയ പുനരധിവാസ പദ്ധതി സമാപന പ്രഖ്യാപനവും, പനമരം പീപ്പിൾസ് വില്ലേജ് ഉദ്ഘാടനവും

 Breaking News
 • ഗോകുലം മെഡി. കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു തിരുവനന്തപുരം: ഗോകുലം മെഡി. കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു. മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി അതിഥിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അതിഥി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അതിഥി....
 • ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിയായ മോഹൻ നായകിനു ജാമ്യം ബംഗളൂരു: എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിയായ മോഹൻ നായകിനു ജാമ്യം. കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യത്തെയാൾ കൂടിയാണ് നായക്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ കോടതിയിലെത്തിയ 23 സാക്ഷികളിൽ ഒരാൾ പോലും...
 • ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി കൊച്ചി: ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. ആലുവ സ്വദേശി അജ്മൽ (28) ആണ്‌ ഇന്നലെ വൈകിട്ട് ആത്മഹത്യ ചെയ്തത്. ജോലി ശരിയാവാത്തതിനെ തുടർന്ന് അടുത്തിടെ അജ്മൽ ദുബായിൽ നിന്നും തിരിച്ച് നാട്ടിലേക്ക് വന്നിരുന്നു. തൂങ്ങി മരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ്...
 • കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; പിഎസ് സ്മാരക മന്ദിരത്തിൽ പൊതു ദർശനം തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ട് വന്ന മൃതദേഹം പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. പാർട്ടി ആസ്ഥാനമായ പിഎസ് സ്മാരക മന്ദിരത്തിൽ പൊതു...
 • സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചുകൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി കെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10ന് ജനിച്ച രാജേന്ദ്രൻ...

2018 പ്രളയ പുനരധിവാസ പദ്ധതി സമാപന പ്രഖ്യാപനവും, പനമരം പീപ്പിൾസ് വില്ലേജ് ഉദ്ഘാടനവും

2018 പ്രളയ പുനരധിവാസ പദ്ധതി സമാപന പ്രഖ്യാപനവും, പനമരം പീപ്പിൾസ് വില്ലേജ് ഉദ്ഘാടനവും
June 11
13:16 2020

വയനാട് : 2018 പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികൾ പൂർത്തിയായി. പദ്ധതിയുടെ സമാപന പ്രഖ്യാപനവും, പനമരം പീപ്പിൾസ് വില്ലേജ് ഉദ്ഘാടനവും ജൂൺ 13 ന് രാവിലെ 11.00 മണിക്ക് നടക്കും. ബഹു.എം.പി ശ്രീ രാഹുൽ ഗാന്ധി വീഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതലേ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ രംഗത്തുണ്ടായിരുന്നു. രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നത്. വീടുകളുടെ നിര്‍മാണവും, കേടുപാടുകൾ സംഭവിച്ച വീടുകളുടെ പൂർത്തീകരണത്തിനും പുറമെ ജീവനോബാധികൾ നൽകൽ, വിവിധ ആശുപത്രികളുമായി സഹകരിച്ച് ‌ഹെല്‍ത്ത് കാര്‍ഡ് വിതരണം, കുടിവെള്ള പദ്ധതികൾ, വിദ്യാര്‍ഥികള്‍ക്ക് ‌സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍കിറ്റുകള്‍, ലാപ്‌ടോപ്പ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി.
ഗവ. സഹായത്തിന് അർഹരാണെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതില്‍ പ്രയാസം നേരിട്ടവരുമായവർക്കാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പദ്ധതികളിൽ മുന്‍ഗണന നല്‍കിയത്. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ കോഡിനേറ്റർമാർ നേരിട്ട് സർവ്വേ നടത്തിയാണ് അർഹരായവരെ കണ്ടെത്തിയത്. വിവിധ ഏജൻസികളുടെയും, പൊതുജനങ്ങളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും 25 കോടി രൂപ ചെലവ് വരുന്ന പദ്ധതികളാണ് ഫൗണ്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 300 പുതിയ വീടുകൾ, 1000 വീടുകളുടെ അറ്റകുറ്റപ്പണികൾ, 1000 സ്വയം തൊഴിൽ പദ്ധതി, 50 കുടിവെള്ള പദ്ധതികൾ, സ്കോളർഷിപ്പ്, ചികിത്സ തുടങ്ങി ജനങ്ങളുടെ അതിജീവനത്തിന് വേണ്ടി പ്രഖ്യാപിച്ച മുഴുവൻ പദ്ധതികളും നേരത്തെ പ്രഖ്യാപിച്ച പോലെ രണ്ട് വർഷം കൊണ്ട് പീപ്പിൾസ് ഫൗണ്ടേഷന് സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞു. വയനാട് പനമരത്ത് പ്രളയബാധിതരായ ഭൂരഹിതർക്ക് വേണ്ടി നിർമ്മിച്ച പീപ്പിൾസ് വില്ലേജ് പദ്ധതി പ്രളയ പുനരധിവാസ പദ്ധതികളിൽ ശ്രദ്ധേയമായതാണ്. 25 വീടുകൾ, പ്രീസ്കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം, കളി സ്‌ഥലം എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതി. മലപ്പുറം നമ്പൂരിപെട്ടി, കോട്ടയം ഇല്ലിക്കൽ, വയനാട്ടിലെ തന്നെ മാനന്തവാടി, മീനങ്ങാടി എന്നിവിടങ്ങളിലെ പീപ്പിൾസ് വില്ലേജുകളും പുനരധിവാസ പദ്ധതികളിൽ ഉൾപ്പെടുന്നതാണ്.

പദ്ധതി സമാപന പ്രഖ്യാപന ചടങ്ങിൽ നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ, പി.വി അബ്ദുൽ വഹാബ് എം.പി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി, സെക്രട്ടറി ജനറൽ ടി.ആരിഫലി, കേരള അമീർ എം.ഐ അബ്ദുൽ അസീസ്, എം.എൽ.എ മാരായ ഐ.സി ബാലകൃഷ്ണൻ എം.എൽ. , സി. കെ ശശീന്ദ്രൻ എം.എൽ.എ , ഒ.ആർ കേളു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വയനാട് ജില്ലാ കളക്‌ടർ ഡോ. അദീല അബ്ദുല്ല ഐ.എ.എസ്, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി, ജമാഅത്തെ ഇസ്‌ലാമി കേരള അസി.അമീർ പി.മുജീബ് റഹ്മാൻ, വെൽഫെയർ പാർട്ടി സംസ്‌ഥാന വൈസ്. പ്രസിഡന്റ് റസാഖ് പാലേരി, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം.അബ്ദുൽ മജീദ്, പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണ തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് സാമൂഹ്യ മാധ്യമം വഴി പരിപാടി വീക്ഷിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.
പീപ്പിൾസ് ഫൗണ്ടേഷന്റെ 10 കോടി രൂപ ചെലവ് വരുന്ന 2019 പ്രളയ പുനരധിവാസ പദ്ധതികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയത്തിൽ ഏറെ നാശനഷ്ടം നേരിട്ട 600 ൽ പരം ചെറുകിട കച്ചവടക്കാർക്കുള്ള പുനരധിവാസ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. പാരിസ്ഥിതിക സംരക്ഷണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 50000 വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്‌ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. ഇൻഫാഖ് സസ്‌റ്റൈനബിൾ ഡെവലപ്പ്മെൻറ് സൊസൈറ്റിക്ക് കീഴിലുള്ള അയൽക്കൂട്ടങ്ങൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 140 വീടുകൾ നിർമ്മിച്ചു നൽകാനുള്ള പദ്ധതിയും വിവിധ ഘട്ടങ്ങളിലാണ്. 2019 പ്രളയ പുനരധിവാസ പദ്ധതികളും ഈ വർഷം തന്നെ പൂർത്തീകരിക്കും

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍

 1. എം. കെ മുഹമ്മദലി (ചെയര്‍മാന്‍, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍)
 2. സാദിഖ് ഉളിയിൽ (ട്രസ്റ്റ് അംഗം , പീപ്പ്ള്‍സ് ഫൗണ്ടേഷന്‍)
 3. കളത്തിൽ ഫാറൂഖ് (ട്രഷറർ പീപ്പിൾസ് ഫൗണ്ടേഷൻ)
 4. ടി.പി. യൂനുസ് (പ്രസിണ്ടന്റ് ജമാഅത്തെ ഇസ്‌ലാമി വയനാട്)
 5. സി.കെ സമീർ (സെക്രട്ടറി ജമാഅത്തെ ഇസ്‌ലാമി വയനാട്)
 6. നവാസ് കെ (കൺവീനർ പുനരധിവാസ സമിതി വയനാട്)
  7.ഖാലിദ് ടി (മീഡിയ സെക്രട്ടറി വയനാട് )
വാർത്ത : നൂഷിബ കെ എം , വയനാട്

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment