തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 62 പേര്‍ക്ക് രോഗമുക്തി. ഇവരില്‍ 27 പേര്‍ വിദേശത്ത് നിന്നും 37 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവാണ്. 5 ആരോഗ്യ പ്രവര്‍ത്തകര്‍കര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
അതേ സമയം രാജ്യത്ത് കോവിഡ് വലിയൊരു വിഭാഗത്തെ ബാധിച്ചേക്കാമെന്ന് ഐസിഎംആര്‍. രോഗം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. രോഗബാധ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും ഐസിഎംആര്‍ ആവശ്യപ്പെട്ടു.