പാലക്കാട് : മണ്ണാർക്കാട് അമ്പലപ്പാറയിൽ സ്ഫോടകവസ്തുക്കൾ നിറച്ച് പൈനാപ്പിൾ ഭക്ഷിച്ചു ആന കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ മൂന്നാംപ്രതി വിൽസനെ റിമാൻഡ് ചെയ്തു.
പട്ടാമ്പി കോടതിയാണ് ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇയാളെ മഞ്ചേരി സബ് ജയിലിലേക്ക് കൊണ്ടുപോയി. കോവിഡ് പരിശോധനക്ക് ശേഷമാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. ഫോറസ്റ്റ് ഓഫീസർ ആഷിഖ് അലിയുടെ നേതൃത്വത്തിലാണ് പ്രതിയെ ഹാജരാക്കിയത്