കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സി റ്റി സ്കാൻ യൂണിറ്റ് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ ഉദ്‌ഘാടനം ചെയ്യും

കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിലെ സി റ്റി സ്കാൻ യൂണിറ്റ് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ ചൊവ്വാഴ്ച [09/06/2020] രാവിലെ 10 മണിക്ക് വീഡിയോ കോൺഫെറൻസ് വഴി ഉദ്‌ഘാടനം ചെയ്യുന്നു. ബഹുമാനപെട്ട ആയിഷ പോറ്റി എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിശിഷ്ട അതിഥിയായി ബഹുമാനപ്പെട്ട ശ്രി കൊടിക്കുന്നിൽ സുരേഷ് എം.പി. എത്തുന്നു. ഈ ചടങ്ങിൽ കൊട്ടാരക്കര നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ബി . ശ്യാമളയമ്മ , വൈസ് ചെയർമാൻ ശ്രീ.രാമകൃഷ്ണ പിള്ള , ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഷംല.എസ് , വാർഡ് കൗൺസിലർ ശ്രീമതി കാർത്തിക.വി.നാഥ് സൂപ്രണ്ട് ഡോ.കെ.ആർ.സുനിൽകുമാർ മുതലായവർ പങ്കെടുക്കും . എന്ന് വാർത്ത സമ്മേളനത്തിൽ ബഹുമാനപ്പെട്ട ആയിഷ പോറ്റി എം.എൽ.എ അറിയിച്ചു.
1.98 കോടി രൂപ വിലവരുന്ന Philips – ന്റെ 16 Slice CT Machine ആയതിനാൽ കുറഞ്ഞ റേഡിയേഷനിൽ , കുറഞ്ഞ സമയപരിധിയിൽ CT എടുക്കുവാൻ സാധിക്കും . എല്ലാവിധ Advanced CT പരിശോധനകളും ഈ മെഷീനിൽ ചെയ്യാവുന്നതാണ്.
Contrast Study , Angiogram , Urogram , Hepatic Protocol മുതലായവ ഈ മെഷീനിൽ ചെയ്യാവുന്നതാണ് . Telemedicine സമ്പ്രദായവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ 24 മണിക്കൂറും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യവുമാണ്.
There are no comments at the moment, do you want to add one?
Write a comment