മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച ചെത്തല്ലൂർ സ്വദേശികളുടെ കുഞ്ഞിന് കോവിഡില്ല

June 06
10:25
2020
പാലക്കാട് : തച്ചനാട്ടുകര ചെത്തല്ലൂർ സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച 56 ദിവസം മാത്രം പ്രായമായ കുഞ്ഞിന് കോവിഡില്ല
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന, ചെത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. 20 ദിവസം മുന്‍പാണ് ഇവര്‍ കോയമ്പത്തൂരിൽ നിന്ന് എത്തിയത്.
വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു മരണം. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു അതിൻറെ റിസൾട്ട് ആണ് ഇപ്പോൾ വന്നത്. കുഞ്ഞിന് ശ്വാസ തടസം ഉണ്ടായിരുന്നു. ചെത്തല്ലൂർ പരിസരപ്രദേശങ്ങളിൽ കുഞ്ഞിന് കോവിഡ് ആണെന്നരീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തകൾ പരന്നിരുന്നു.
There are no comments at the moment, do you want to add one?
Write a comment