ലോക പരിസ്ഥിതിദിനം; വയനാട് പ്രസ് ക്ലബ് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

കല്‍പ്പറ്റ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വയനാട് പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ കല്‍പ്പറ്റയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു. ഒപ്പം പ്രസ്‌ക്ലബ് അങ്കണത്തില്‍ ഫലവൃക്ഷത്തൈകള്‍ നടുകയും ചെയ്തു. പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും മുന്‍ പ്രസിഡന്റുമായ ബിനു ജോര്‍ജ് മലയാള മനോരമ ബ്യൂറോ ചീഫ് ഷിന്റോ ജോസഫിന് തൈകള്‍ കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പ്രസ്‌ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല, ട്രഷറര്‍ അനീഷ് എ.പി, ടി.എം ജെയിംസ്, വി.ആര്‍ രാകേഷ്, കെ.എസ് മുസ്തഫ, ജോമോന്‍ ജോസഫ്, കെ.എ അനില്‍കുമാര്‍, ജംഷീര്‍ കൂളിവയല്‍, ജിതിന്‍ ജോയല്‍ ഹാരിം തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പ്രസ്‌ക്ലബ് അങ്കണത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ടി.എം ജെയിംസ്, വി.ആര്‍ രാകേഷ്, കെ.എ അനില്‍കുമാര്‍, ജംഷീര്‍ കൂളിവയല്‍ എന്നിവര്‍ ചെറുനാരകം, പേരക്ക എന്നിവയുടെ തൈകള്‍ നട്ട് പ്രസ്‌ക്ലബ് അങ്കണം ഹരിതാഭമാക്കുന്നതിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ചടങ്ങില്‍ അനൂപ് കെ.ആര്‍, നിഖില്‍ പ്രമേഷ്, അരുണ്‍, സി.വി ഷിബു, ജാഷിദ് കരീം, ജിന്‍സ്, അര്‍ജുന്‍, വാസുദേവന്‍, പ്രേമലത തുടങ്ങിയവര്‍ സംബന്ധിച്ചു.
There are no comments at the moment, do you want to add one?
Write a comment