പ്രകൃതിക്ഷോഭങ്ങൾക്കെതിരെ കണ്ണികൾ കൂട്ടിച്ചേർക്കാൻ Connect with nature, Iive with bamboo എന്ന ആശയവുമായി മുളകളുടെ തോഴി നൈന ഫെബിൻ

ജൈവ വൈവിധ്യം ആഘോഷമാക്കുമ്പോൾ തന്നെ മുളകൾക്ക് അതിലുള്ള പങ്ക് ചെറുതല്ല. അത് തിരിച്ചറിഞ്ഞു കൊണ്ട് സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ മുളയുടെ തോഴി നൈനാ ഫെബിനോടൊപ്പം ഈ പുതിയ camPaign- ൽ പങ്കാളികളായി. തൃത്താല വെള്ളിയാങ്കല്ലിൽ ഭാരതപ്പുഴയുടെ തീരത്ത് മുളം തൈകൾ നട്ടുപിടിപ്പിച്ചു കൊണ്ട് ബഹുമാന്യനായ MLA ശ്രീ V’.’Tബൽറാം ഈ campaign ന് തുടക്കം കുറിച്ചു.കേരള സർക്കാരിൻ്റെ വനമിത്ര പുരസ്കാരം ലഭിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് നൈന ഫെബിൻ.
നൈനാ ഫെബിൻ മുളകളുടെ തോഴി എന്നറിയപ്പെടുന്നു. മുഖ്യമന്ത്രിയുടെ ഹരിതകേരളം പദ്ധതിയുടെ സ്നേഹപൂർവ്വം മുഖ്യമന്ത്രിക്ക് ,സംസ്ഥാന പുരസ്കാര ജേതാവ്.
പഞ്ചരത്ന പുരസ്കാരം, Proud of Kerala പുരസ്കാരം, സംസ്ഥാന സർക്കാരിൻ്റെ “വനമിത്ര ” പുരസ്കാരം എന്നിവ ലഭിച്ചുണ്ട്. ”ആടിത്തിമിർത്ത കാല്പാടുകൾ ” എന്ന നാടൻ കലാപഠന ഗവേഷണ പുസ്തകം രചിച്ചിട്ടുണ്ട്. സംസ്ഥാന കലോത്സവ വേദികളിലെ നിറസാന്നിദ്ധ്യം.സംസ്ഥാന വിദ്യാരംഗം സർഗ്ഗോത്സവത്തിൽ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് തുടർച്ചയായി അഞ്ച് വർഷം നാടൻപാട്ട് ഇനത്തിൽ പങ്കെടുത്തു. മേളം കലാകാരി, മോഹിനിയാട്ട നർത്തകി, നാടൻപാട്ട് കലാകാരി എന്നീ നിലകളിലും കലാരംഗത്ത് സജീവമായി തുടരുന്നു. ഒച്ച the bamboo Saints എന്ന ബാംബൂ മ്യൂസിക് ബാൻ്റിൻ്റെ അമരക്കാരിയാണ്. കൊപ്പം നിനവിലെ ഹനീഫയുടേയും സബിത ടീച്ചറുടേയും മകളാണ്. കൊപ്പം ജി.വി.എച്ച്.എസ്.എസ്.-ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.
There are no comments at the moment, do you want to add one?
Write a comment