പരുത്തിയറ : വീട്ടിൽ കടന്നുകയറി ആക്രമണം പ്രതികൾ പിടിയിൽ. മുൻ വൈരാഗ്യം നിമിത്തം വെളിയം പരുത്തിയറ ഹരിമന്ദിരത്തിൽ ഹരിദാസനേയും, ജേഷ്ഠന്റെ മകൻ രാജീവിനേയും വീട്ടിൽ മാരകായുധങ്ങളുമായി കടന്ന് ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതികളായ ഇളമാട് വില്ലേജിൽ പുരമ്പിൽ മുറിയിൽ പ്രശാന്ത് വിലാസത്തിൽ പ്രശാന്ത് (45), ഇളമാട് വില്ലേജിൽ വാളിയോട് മുറിയിൽ പുത്തൻവീട്ടിൽ രതീഷ് (37) എന്നിവരാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി സി.ഐ. വിനോദ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.