കുറ്റാന്വേഷകന്‍ അബ്ദുള്‍ സലാം സര്‍വ്വീസില്‍ നിന്നും വിരമിച്ചു.

കൊട്ടാരക്കര : കൊല്ലം റൂറല്‍ ക്രൈം ബ്രാഞ്ചിലെ കുറ്റാന്വേഷകന്‍ അബ്ദുള്‍ സലാം സര്‍വ്വീസില്‍ നിന്നും വിരമിച്ചു. പ്രമാദമായ നിരവധി കേസുകളുടെ അഴിയാ ചുരുളുകള്‍ കണ്ടെത്തി കുറ്റവാളികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ട് വരുവാന്‍ സലാമിന് കഴിഞ്ഞു. വളരെ ചെറുപ്പകാലം മുതല്‍ തന്നെ കുറ്റാന്വേഷണ രംഗത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ സലാമിന് പ്രചോദനമായത് അന്ന് പുനലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഇന്ന് സലാമിനൊപ്പം സര്‍വ്വീസില്‍ നിന്നും വിരമിച്ച ഡി.വൈ.എസ്.പി രാധാകൃഷ്ണപിളളയുടെ കുറ്റാന്വേഷണ രംഗത്തുളള പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു.
പൂനലൂരും പരിസരത്തും നടന്ന 22 ഓളം മോഷണ കേസുകളില്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞത് വളരെയധികം ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.പഴുതടച്ചുളള അന്വേഷണത്തിലൂടെ പ്രതി വിനായകന് പരമാവധി ശിക്ഷവാങ്ങി കൊടുക്കാന്‍ കഴിഞ്ഞു. കുളത്തൂപ്പുഴ വനത്തിനുളളില്‍ ദളിത് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ ശേഖരിച്ച് പ്രതിയിലേക്ക് എത്തുവാന്‍ കഴിഞ്ഞതും സലാമിന്‍റെ പ്രവര്‍ത്തന മികവാണ്. 2016-ല്‍ കൊട്ടാരക്കര ഠൗണില്‍ എല്‍ &റ്റി കമ്പനിയുടെ 45 ലക്ഷം രൂപ കറന്‍സിനോട്ടുകള്‍ സൂക്ഷിച്ചിരുന്ന ലോക്കര്‍ മോഷണം ചെയ്ത് കൊണ്ടു പോയത് അന്വേഷണമികവിലൂടെ വളരെയെളുപ്പത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതും അന്വേഷണ നാള്‍ വഴികളിലെ തിളക്കമാര്‍ന്ന പ്രവര്‍ത്തനമായിരുന്നു.
2017 ലെ കുണ്ടറ പീഡന കേസിലെ പ്രതിയായ വിക്ടര്‍ @ഞണ്ടുവിജയനെ കണ്ടെത്താന്‍ കഴിഞ്ഞതുംഅന്വേഷണ മികവ്തന്നെയാണ്.
കുപ്രസിദ്ധ അധോലോക നായകന്‍ സത്യദേവ് @ സാറ്റേ കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ തോക്ക് ചൂണ്ടി കവര്‍ച്ച തുടങ്ങി നിരവധി കഞ്ചാവ് കേസുകളുടെ അന്വേഷണം കുറ്റമറ്റ രീതിയില്‍ നടത്തി പ്രതികള്‍ ശിക്ഷ വാങ്ങികൊടുക്കാന്‍ കഴിഞ്ഞത് നിയമസംവിധാനത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ്.
വിരമിക്കലിന്‍റെ അടുത്തനാളുകളില്‍ അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിലെ അന്വേഷണത്തിലും പങ്കെടുത്ത് കര്‍മ്മ നിരതനായി തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കേരളാ പോലീസിന് നല്‍കി അഭിമാനപൂര്‍വ്വമാണ് സര്‍വ്വീസില്‍ നിന്നും സലാം വിരമിച്ചിട്ടുളളത്.
കുന്നിക്കോട് കോട്ടേയ്ക്കാരഴികത്ത് വീട്ടില്‍ ഹൈദ്രൂസ് കുഞ്ഞിന്‍റെയും ബീവികുഞ്ഞിന്‍റെയും ഒന്‍പത് മക്കളില്‍ എട്ടാമനായിരുന്നു അബ്ദുള്‍ സലാം. 1990-ല്‍ എം.എസ്.പി യില്‍ പോലീസ് കോണ്‍സ്റ്റബിളായി കേരളാ പോലീസില്‍ ചേര്‍ന്നു. അവിടെ നിന്നും. കെ.ഐ.പി 3, കൊല്ലം സിറ്റി, 2011 മുതല്‍ കൊല്ലം റൂറലില്‍ കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും തുടര്‍ന്ന് ജില്ലാ ക്രൈം ബ്രാഞ്ചിലും നിരവധി കേസുകളുടെ അന്വേഷണ ടീമില്‍ ഉള്‍പ്പെട്ട് പ്രവര്‍ത്തിച്ചു.
കുറ്റാന്വേഷണ മികവിനും സര്‍വ്വീസിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമായി 50-ല്‍പ്പരം ഗുഡ് സര്‍വ്വീസ് എന്‍ട്രികളും നിരവധി ക്യാഷ് അവാര്‍ഡുകളും സലാമിനെ തേടി എത്തിയിട്ടുണ്ട്. വിശിഷ്ഠ സേവനത്തിന് 2017-ല്‍ കേരളാ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും 2018-ല്‍ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറും നേടിയ സലാമിന്‍റെ സര്‍വ്വീസ് ജീവിതത്തിലെ തിളക്കമാര്‍ന്ന അനുഭവമാണ് കൊട്ടാരക്കര അമ്പലക്കരയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തം നേടിക്കൊടുക്കാന്‍ അന്വേഷണ മികവിലൂടെ കഴിഞ്ഞത്.
30 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം കേരളാ പോലീസ് സര്‍വ്വീസില്‍ നിന്നും അഭിമാന പൂര്‍വ്വം വിരമിക്കുന്ന സലാം കുന്നിക്കോട് സകേതത്തില്‍ ഭാര്യ ഷൈലജ, കെ.ഐ,.പി മൂന്നാം ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനായ മകന്‍ അബി സലാമും മകള്‍ സുറുമിയുമൊത്ത് വിശ്രമജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നത്.
There are no comments at the moment, do you want to add one?
Write a comment