കോവിഡ് – 19 പശ്ചാത്തലത്തിൽ കുറ്റ്യാടി, കുന്നുമ്മൽ പഞ്ചായത്തുകളെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

June 03
17:49
2020
കോഴിക്കോട് – കുറ്റ്യാടി : കോവിഡ് – 19 പശ്ചാത്തലത്തിൽ കുറ്റ്യാടി, കുന്നുമ്മൽ പഞ്ചായത്തുകളെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരു പഞ്ചായത്തുകളിലും പൊതുഗതാഗതം നിരോധിച്ചതായി കുറ്റ്യാടി പൊലീസ് അറിയിച്ചു. വയനാട്–-കുറ്റ്യാടി സംസ്ഥാന പാതയിൽ ഓത്തിയോട്ട് പാലം മുതൽ കുറ്റ്യാടി വരെയും മരുതോങ്കര പാലം മുതൽ ജങ്‌ഷൻ വരെയും പേരാമ്പ്ര റോഡിൽ കുറ്റ്യാടി പുഴ പാലം മുതൽ കുറ്റ്യാടി–-വടകര റോഡിൽ കക്കട്ട് കുളങ്ങരത്ത് വരെയുമാണ് പൊതുഗതാഗതം നിരോധിച്ചത്. കുറ്റ്യാടി, കുന്നുമ്മൽ പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ഉൾനാടൻ റോഡുകളും അടച്ചു. പുതിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൊതുഗതാഗതവും അടച്ചുപൂട്ടലും തുടരുമെന്ന് കുറ്റ്യാടി സിഐ അരുൺദാസ് പറഞ്ഞു
There are no comments at the moment, do you want to add one?
Write a comment