കുന്നിക്കോട് : വിളക്കുടി സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ 3 പ്രതികൾ പിടിയിൽ. 1 പത്തനാപുരം പാതിരിക്കൽ നിഥിൻ മൻസിലിൽ താജുദ്ദീൻ മകൻ തൗഫീക്ക് (25) 2. പത്തനാപുരം നടുക്കുന്ന് നിഥിയാ മൻസിലിൽ ഖാലിദ് മകൻ നിഥിൻ(30) 3. പത്തനാപുരം നടുക്കുന്ന് മംഗലത്ത് പുത്തൻ വീട്ടിൽ അശോകൻ മകൻ വിഷ്ണു (28) എന്നിവരാണ് കുന്നിക്കോട് പോലീസിന്റെ പിടിയിലായത്. 29.05.20 ന് പെൺകുട്ടിയെ സ്വന്തം വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് കുന്നിക്കോട് പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. രണ്ടും മൂന്നും പ്രതികൾ ചേർന്നാണ് പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയത്. പ്രതികൾ ഉറുകുന്നിൽ നിന്നാണ് പിടിയിലായത്. കുന്നിക്കോട് സി.ഐ. മുബാറക്ക്, എസ്.ഐ.ബിനു, എ.എസ്.ഐ ഫൈസൽ, സുനിൽ, സൈബർ സെൽ സി.പി.ഒ വിബു.എസ്.വി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.