തിരുവനന്തപുരം ജില്ലാ കളക്ടറായി നവജ്യോത് സിങ് ഖോസ ചുമതലയേറ്റു

തിരുവനന്തപുരം : നവജ്യോത് സിങ് ഖോസ തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് കോവിഡ് ഭീഷണി കുറവാണെങ്കിലും ജാഗ്രത ഒട്ടും കുറയ്ക്കാതെ മുന്നോട്ടു പോകുമെന്ന് കളക്ടര്‍ പറഞ്ഞു. തിരുവനന്തപുരം പ്രിയപ്പെട്ട സ്ഥലമാണെന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
പഞ്ചാബ് ബതിന്റ സ്വദേശിയായ ഖോസ അമൃത്സറിലെ സര്‍ക്കാര്‍ ഡെന്റല്‍ കോളേജില്‍ നിന്നും ബി.ഡി.എസ് പൂര്‍ത്തിയാക്കി. 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. തൃശൂര്‍ അസിസ്റ്റന്റ് കളക്ടര്‍, തലശ്ശേരി സബ് കളക്ടര്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എം.ഡി, നാഷണല്‍ ആയുഷ് മിഷന്‍ എം.ഡി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട് . ഭര്‍ത്താവ് ഖത്തറില്‍ ഡോക്ടറാണ്. ഒന്നരവയസുകള്ള മകളുണ്ട് . തലശ്ശേരി സബ്കളക്ടറായിരുന്ന കാലത്ത് ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവര്‍ത്തനത്തിലും കണ്ടല്‍വന സംരക്ഷണ പ്രവര്‍ത്തനത്തിലും സജീവ പങ്കാളിയായി.
There are no comments at the moment, do you want to add one?
Write a comment