18 പേര് രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. കാസര്‍കോട് -14, മലപ്പുറം -14, തൃശൂര്‍ -9, കൊല്ലം -5, പത്തനംതിട്ട -4, തിരുവനന്തപുരം -3, എറണാകുളം -3, ആലപ്പുഴ -2, പാലക്കാട് -2, ഇടുക്കി-1 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 18 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി.