പാചക വാതക സിലിണ്ടർ വില കൂട്ടി

സബ്‌സിഡിയില്ലാത്ത ഗാർഹിക സിലിണ്ടറിന്റെ വില 11.50 രൂപയാണ് കൂട്ടിയത്. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സിലിണ്ടറിന് 110 രൂപ അധികം നൽകണം. വാണിജ്യ വാതക സിലിണ്ടറിന്റെ പുതിയ വില 1135 രൂപയാണ്.
വിലവർധനയെ തുടർന്ന് സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് വിവിധ നഗരങ്ങളിലുള്ള വില ഇപ്രകാരമാണ്, ഡൽഹി- 593 രൂപ, കൊൽക്കത്ത- 616 രൂപ, മുംബൈ- 590 രൂപ, ചെന്നൈ- 606 രൂപ. രാജ്യാന്തര വിപണിയിൽ എൽപിജിയുടെ വിലയിലുണ്ടായ വർധനവാണ് രാജ്യത്തെ വില വ്യതിയാനത്തിന് കാരണമെന്നാണ് വിവരം. പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് പുതിയ നിരക്ക് വർദ്ധനവ്.
കോവിഡ് ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി, ഉജ്വല പദ്ധതി പ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 83 ദശലക്ഷം കുടുംബങ്ങൾക്ക് സിലിണ്ടർ നൽകുന്നുണ്ട്. മൂന്ന് മാസത്തേക്ക് സൗജന്യ പാചകവാതക സിലിണ്ടറുകൾ നൽകപ്പെടും. ജൂൺ 30 വരെ സൗജന്യ സിലിണ്ടറിന് അർഹതയുണ്ട്. അതിനാൽ പദ്ധതി ഗുണഭോക്താക്കളെ വില വർധന ബാധിക്കില്ല.
കഴിഞ്ഞ മാസം ഡൽഹി വിപണിയിൽ എൽപിജിയുടെ റീട്ടെയിൽ വിൽപന വില 744 രൂപയിൽ സിലിണ്ടറിന് 581.50 രൂപയായി താഴ്ത്തിയിരുന്നു. ഈ അടുത്ത് വരെ എൽപിജി നിരക്കിൽ ഇടിവാണ് ഉണ്ടായിരുന്നത്.
There are no comments at the moment, do you want to add one?
Write a comment