Asian Metro News

വിദേശത്ത് നിന്നെത്തി കോവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

 Breaking News

വിദേശത്ത് നിന്നെത്തി കോവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

വിദേശത്ത് നിന്നെത്തി കോവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു
May 30
08:50 2020

കോഴിക്കോട് : അഴിയൂരില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരുന്ന ഹാഷിം(62 ) ആണ് മരിച്ചത്. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ് തല പൊട്ടി ആദ്യം മാഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തലശ്ശേരി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഈ മാസം 17 നാണ് ഹാഷിം ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയത്. ഇയാള്‍ കോവിഡ് നിരീക്ഷണത്തിലിരിക്കുകയാണെന്ന കാര്യം ആശുപത്രി അധികൃതരെ അറിയിച്ചില്ലെന്നാണ് ആരോപണം. അഴിയൂർ – മാഹി ഹോസ്പിറ്റൽ ദൂരം 200 മീറ്റർ മാത്രമാണ് ഉള്ളത് .ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment