Asian Metro News

പൈലറ്റിന് കോവിഡ് ; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

 Breaking News

പൈലറ്റിന് കോവിഡ് ; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

പൈലറ്റിന് കോവിഡ് ; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
May 30
09:54 2020

ന്യൂഡല്‍ഹി : പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കിഡല്‍ഹിയില്‍ നിന്നും മോസ്‌കോയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ഇന്ത്യ വിമാനമാണ് തിരികെ ഇറക്കിയത് .

വന്ദേഭാരത് പദ്ധതിയുടെ ഭാഗമായ വിമാനത്തിലെ പൈലറ്റിനാണ് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസമാണ് പൈലറ്റിന്‍റെ സ്രവ പരിശോധന നടത്തിയിരുന്നത്. എന്നാല്‍ വിമാനം പുറപ്പെട്ടതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചുള്ള ഫലം വന്നത്. ഇതേതുടര്‍ന്ന് അധികൃതര്‍ വിമാനം തിരികെ ഇറക്കാന്‍ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. വിമാനത്തിലുള്ള ജീവനക്കാരെ ക്വാറന്‍റൈനിലാക്കി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment