മൃതദേഹങ്ങൾ സംസ്‌കരിക്കാൻ വഴിമുട്ടി രാജ്യ തലസ്ഥാനം

ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ പതിനയ്യായിരത്തിലേറെ ആളുകള്‍ കോവിഡ് ബാധിതരാവുകയും മുന്നൂറിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു, മൃതദേഹങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ കഴിയുന്നില്ല. . കംപ്രസ്ഡ് നാചുറല്‍ ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആറ് ശ്മശാനങ്ങളില്‍ നാലെണ്ണവും തകരാറിലായതാണ് പ്രതിസന്ധിയ്ക്ക് കാരണം. ഇതോടെ അപകടകരമാം വിധത്തില്‍ വിറക് ഉപയോഗിച്ചാണ് സംസ്കാരം നടക്കുന്നത്. ഇത്തരം പ്രവൃത്തി വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക.
മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ വേറെ വഴിയില്ലെന്നാണ് വിലയിരുത്തല്‍. കെജ്രിവാള്‍ സര്‍ക്കാര്‍ കോവിഡ് വ്യാപന കാലത്ത് തീര്‍ത്തും പരാജയമാണെന്നും ആരോപണം ഉയരുന്നുണ്ട്. ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയ സര്‍ക്കാരാണ് കോവിഡ് വ്യാപന കാലത്ത് കാഴ്ചകാരന്റെ റോളില്‍ ഒതുങ്ങിയത്. രോഗം പകരുമെന്ന് ആശങ്കയുള്ളതിനാല്‍ നേരത്തേ കോവിഡ് രോഗികളുടെ മൃതദേഹം ദഹിപ്പിക്കാനും അനുവദിച്ചിരുന്നില്ല.
There are no comments at the moment, do you want to add one?
Write a comment